വരികളെഴുതി, സംഗീതം പകര്‍ന്ന് ആലപിച്ച് ഷെയ്ന്‍ നിഗം; ഭൂതകാലം സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടു
Entertainment news
വരികളെഴുതി, സംഗീതം പകര്‍ന്ന് ആലപിച്ച് ഷെയ്ന്‍ നിഗം; ഭൂതകാലം സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th December 2021, 9:39 pm

കൊച്ചി: ഷെയ്ന്‍ നിഗം, രേവതി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ‘ഭൂതകാലം’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി.

ഷെയ്ന്‍ നിഗം തന്നെ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച് ആലപിച്ച ‘രാ താരമേ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. പ്ലാന്‍ ടി ഫിലിംസ്, ഷെയ്ന്‍ നിഗം ഫിലിംസ് എന്നീ ബാനറുകളില്‍ തെരേസ റാണി, സുനില ഹബീബ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അന്‍വര്‍ റഷീദ് ആണ്.

സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മ്മകല എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാഹുല്‍ സദാശിവന്‍, ശ്രീകുമാര്‍ ശ്രേയസ് എന്നിവരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ്, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍.

പ്രൊഡക്ഷന്‍ ഡിസൈനര്‍ മനു ജഗദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ.ആര്‍. അന്‍സാര്‍, ഓഡിയോഗ്രഫി എന്‍.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി കിഷന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റിയാസ് പട്ടാമ്പി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Shane Nigam writes lyrics, and give music and sings; The first song in the movie Bhoothakalam has been released