World News
ഇതാണ് ആ സോഷ്യലിസ്റ്റ്, ക്ഷമ സാവന്ത്; അമേരിക്കയില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 04, 05:05 pm
Tuesday, 4th February 2020, 10:35 pm

വാഷിങ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കയിലെ സീയാറ്റില്‍ കൗണ്‍സിലില്‍ പ്രമേയം അവതിരിപ്പിച്ച് ഇന്ത്യക്കാരിയായ സോഷ്യലിസ്റ്റ് നേതാവ് ക്ഷമ സാവന്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നിരവധി പ്രതിഷേധ പരിപാടികള്‍ അരങ്ങേറുമ്പോള്‍ സിയാറ്റില്‍ കൗണ്‍സിലില്‍ പ്രമേയം പാസാക്കുന്നതില്‍ നേതൃത്വം നല്‍കി വിഷയത്തിന് അന്താരാഷ്ട്ര ശ്രദ്ധ നല്‍കിയിരിക്കുകയാണ് ക്ഷമ സാവന്തെന്ന പുനൈ സ്വാദേശിനി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത തകര്‍ക്കുന്ന പൗരത്വഭേദഗതി ബില്‍ നടപ്പിലാക്കാനുള്ള തീരുമാനം പാര്‍ലമെന്റ് പിന്‍വലിക്കണമെന്ന ആവശ്യപ്പെടുന്ന പ്രമേയം സിറ്റി കൗണ്‍സിലില്‍ അവതരിപ്പിക്കുകയായിരുന്നു ക്ഷമ. ഇതിനു പിന്നാലെ സിയാറ്റില്‍ കൗണ്‍സില്‍ പ്രമേയം ഏകകണ്ഡമായി അംഗീകരിക്കുകയായിരുന്നു. മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് സിയാറ്റില്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

46കാരിയായ ക്ഷമ സിയാറ്റില്‍ കൗണ്‍സിലിലേക്ക് തെരഞ്ഞടുക്കപ്പെടുന്ന ആദ്യത്തെ സോഷ്യലിസ്റ്റ് അംഗം കൂടിയാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന ക്ഷമ ഉന്നത വിദ്യാഭ്യാസത്തിനായാണ് അമേരിക്കയിലെത്തുന്നത്. ആമസോണ്‍ ഉള്‍പ്പെടെയുള്ള വന്‍ കോര്‍പ്പറേറ്റുകള്‍ പിന്തുണച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ക്ഷമ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.

 

നേരത്തെ ടെക്‌നോളജി രംഗത്ത് ജോലി ചെയ്യുകയായിരുന്ന ക്ഷമ ഇപ്പോള്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയാണ്.