Advertisement
Daily News
ശാലുമേനോന്‍ വിവാഹിതയാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 30, 02:52 am
Saturday, 30th July 2016, 8:22 am

കോട്ടയം: നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയാകുന്നു. സീരിയല്‍ താരവും കൊല്ലം വാക്കനാട് സ്വദേശി സജി ജി. നായരാണ് വരന്‍.

സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് ഇരുവരുടേയും വിവാഹം നടക്കുന്നത്.

സീരിയലുകളിലൂടെ അഭിനയ രംഗത്തേക്കു കടന്നുവന്ന ശാലു കിസാന്‍, വക്കാലത്ത് നാരായണന്‍കുട്ടി, പാതിരാമണല്‍, മകള്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

യു.ഡി.എഫ് സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസുമായി ബന്ധപ്പെട്ടും ശാലുമേനോന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. കേസില്‍ അറസ്റ്റിലായ ശാലു റിമാന്‍ഡിലാവുകയും ചെയ്തിരുന്നു.

കുറച്ചുകാലമായി അഭിനയത്തില്‍ നിന്നും വിട്ടിനില്‍ക്കുന്ന ശാലു ഇപ്പോള്‍ നൃത്തവേദികളില്‍ സജീവമാണ്.