വിദ്യാഭ്യാസവകുപ്പ് നടത്തുന്ന കള്ളക്കളികള്‍
Daily News
വിദ്യാഭ്യാസവകുപ്പ് നടത്തുന്ന കള്ളക്കളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th July 2014, 5:40 pm

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് doolnews.com ഇന്നലെ പ്രസിദ്ധീകരിച്ച “ആധാര്‍: സുപ്രീം കോടതി വിധി കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു” എന്ന റിപ്പോര്‍ട്ടിനോട് എസ്.യു.സി.ഐ.(സി) വക്താവ് എം. ഷാജര്‍ഖാന്‍ പ്രതികരിക്കുന്നു.


shajar-khan-of-suci-responds-to-the-adhar-issue


എം. ഷാജര്‍ഖാന്‍


shajar-Khan1നിയമവിരുദ്ധമായ ആധാര്‍ അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പു നടത്തുന്ന കള്ളക്കളികള്‍ “”ഡൂള്‍ന്യൂസ്”” തുറന്നു കാട്ടിയിരിക്കുന്നു.

ആഗോള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായി പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറി, വംശീയ വിഭജനങ്ങള്‍ നടത്തുവാന്‍ ലക്ഷ്യമിടുന്ന ആധാര്‍/ബയോമെട്രിക് ഡാറ്റ അഥവാ യൂണീക് ഐഡന്റിറ്റി കാര്‍ഡ് കേരളത്തിലും നടപ്പാക്കുവാന്‍ അധികാരികള്‍ കുതന്ത്രങ്ങള്‍ പയറ്റുകയാണ്.

ജര്‍മ്മനിയില്‍ നാസി ഹിറ്റ്‌ലര്‍ നടപ്പാക്കിയ യൂണിഫെഡ് ഐ.ഡി കാര്‍ഡിന് സമാനമാണിത്.

നിലവിലുള്ള റേഷന്‍കാര്‍ഡ്, ഇലക്ഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ എണ്ണമറ്റ ഐ.ഡി കാര്‍ഡുകളൊന്നും പോരാ, “യൂണീക്” ഐ.ഡി തന്നെ വേണം എന്ന നിര്‍ബന്ധബുദ്ധി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് പൗരാവകാശങ്ങളിന്മേല്‍ കടന്നുകയറുവാന്‍ ലക്ഷ്യമിട്ടായിരുന്നു.

ജര്‍മ്മനിയില്‍ നാസി ഹിറ്റ്‌ലര്‍ നടപ്പാക്കിയ യൂണിഫെഡ് ഐ.ഡി കാര്‍ഡിന് സമാനമാണിത്. പൗരനെ വംശീയ വിഭജനങ്ങള്‍ക്ക് പാത്രമാക്കാന്‍ ഇതുവഴി കഴിയും. ഈ കാര്‍ഡിലൂടെ എല്ലാ ചലനങ്ങളും നിരീക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനും അമേരിക്കയ്ക്കും അവസരം ഉണ്ടാക്കിക്കൊടുക്കുന്ന ഏര്‍പ്പാട് നടപ്പാക്കാന്‍ ശ്രമിക്കുന്ന കേരള വിദ്യാഭ്യാസവകുപ്പ് എന്തിന് രാജാവിനെക്കാള്‍ വലിയ രാജഭക്തി കാട്ടുന്നുവെന്നതാണ് പ്രധാനചോദ്യം.


ആധാര്‍ ഒരു അന്താരാഷ്ട്ര ഗൂഢാലോചനയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങുമുള്ള മനുഷ്യരുടെ സ്വകാര്യവ്യക്തിജീവിതം നിരീക്ഷിക്കാനും അവരെ വേട്ടയാടാനും ലോകഫാസിസ്റ്റുശക്തിയില്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിത്.


സര്‍വ്വോപരി, ഇന്ത്യന്‍ സുപ്രീംകോടതി 2014 മാര്‍ച്ച് 23-ന്റെ വിധിയില്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് വിധിച്ച പശ്ചാത്തലത്തില്‍ കേരളം എന്തിന് അതിനുവേണ്ടി നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു? വിദ്യാഭ്യാസവകുപ്പ് ആര്‍ക്കുവേണ്ടി നിലകൊള്ളുന്നു? പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാതെയാണോ പൊതുവിദ്യാഭ്യാസവകുപ്പ് ഈ ഗൂഢാലോചനയില്‍ പങ്കാളിയാക്കുന്നത്?

ആധാര്‍ ഒരു അന്താരാഷ്ട്ര ഗൂഢാലോചനയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങുമുള്ള മനുഷ്യരുടെ സ്വകാര്യവ്യക്തിജീവിതം നിരീക്ഷിക്കാനും അവരെ വേട്ടയാടാനും ലോകഫാസിസ്റ്റുശക്തിയില്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിത്.
[]
വിശേഷിച്ചും, കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ആധാര്‍ എന്ന നിയമവിരുദ്ധമായ ഏര്‍പ്പാട് അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.


ഡൂള്‍ന്യൂസ് റിപ്പോര്‍ട്ടും പ്രതികരണങ്ങളും
ഇവിടെ വായിക്കാം

ആധാര്‍: സുപ്രീം കോടതി വിധി കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു, ഷഫീക്ക് എച്ച്‌.

തൊഴിലാളിയെ, അവര്‍ണനെ, ദളിതനെ, സ്ത്രീകളെ, കുഞ്ഞുങ്ങളെ കുടുക്കുന്ന ആധാര്‍; മറുപടി പറയേണ്ടത് അബ്ദുറബ്ബ്; എം.എന്‍ കാരശ്ശേരി