കൈവിട്ട് കളഞ്ഞത് പൊന്മുട്ടയിടുന്ന താറാവിനെ; ആര്‍.സി.ബി വിട്ടയച്ച ഷഹബാസ് അഹമ്മദ് സെഞ്ച്വറി മികവില്‍
Sports News
കൈവിട്ട് കളഞ്ഞത് പൊന്മുട്ടയിടുന്ന താറാവിനെ; ആര്‍.സി.ബി വിട്ടയച്ച ഷഹബാസ് അഹമ്മദ് സെഞ്ച്വറി മികവില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th December 2023, 7:41 pm

 

2023 വിജയ് ഹസാരെ ട്രോഫിയില്‍ ഹരിയാനക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബംഗാള്‍ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിന് സെഞ്ച്വറി നേട്ടം. 118 പന്തില്‍ 100 റണ്‍സാണ് താരം നേടിയത്. നാല് സിക്‌സറുകളും നാലു ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ഷഹബാസിന്റെ മിന്നും പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ നിശ്ചിത ഓവറില്‍ 225 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 45.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടുകയായിരുന്നു. അങ്കിത് കുമാര്‍ 102 പന്തില്‍ നൂറ്റിരണ്ട് റണ്‍സ് നേടി ഹരിയാനയുടെ വിജയ ശില്പി ആയി.

ഷഹബാസ് ക്രീസില്‍ എത്തിയപ്പോള്‍ മൂന്നു വിക്കറ്റ് എന്ന നിലയില്‍ ആയിരുന്നു ബംഗാള്‍. വെല്ലുവിളി നേരിട്ട സമയത്ത് മികച്ച രീതിയിലാണ് ഷഹബാസ് ബംഗാളിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്. ഹരിയാനയുടെ സ്പിന്‍ ജോഡികളായ യുസ്വേന്ദ്ര ചഹലിനും നിഷാന്ത് സിന്ധുവിനും നേരെ കൃത്യമായ രീതിയിലാണ് താരം ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്.

നിര്‍ണായക ഘട്ടത്തില്‍ ഷഹബാസ് സ്‌ട്രൈക്കില്‍ നിന്നുകൊണ്ട് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. അവസാനത്തെ മൂന്ന് ഓവര്‍ ആക്രമിച്ച് കളിച്ച് കൂടുതല്‍ സ്‌കോറിലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. അവസാന ഓവറില്‍ രാഹുല്‍ തെവാട്ടിയക്കെതിരെ മികച്ച പ്രകടനം നടത്തി തന്റെ മൂന്നാമത്തെ സെഞ്ച്വറിയും താരം പൂര്‍ത്തിയാക്കുകയായിരുന്നു. മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും വലിയ തിരിച്ചുവരവാണ് യുവതാരം നടത്തിയത്.

എന്നാല്‍ 2024 ഐ.പി.എല്‍ താര ലേലത്തിനു മുന്നോടിയായി ഷഹബാസിനെ ആര്‍.സി.ബി വിട്ടുകൊടുത്തിരുന്നു. വമ്പന്‍ താരങ്ങളെ ട്രേഡ് ചെയ്യുന്നതില്‍ മറ്റു ടീമുകളും ഉണ്ടായിരുന്നു. ഷഹബാസിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് ആണ് ട്രേഡ് ചെയ്തത് പകരക്കാരനായി മായങ്ക് ദാഗറിനെ ആര്‍.സി.ബിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

 


താരത്തിന് മുന്നോടിയായിട്ടുള്ള ട്രേഡിങ്ങില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

 

Content Highlight: Shahbaz Ahmed excelled in his century