Advertisement
DSport
ഷാരൂഖിന് 5 വര്‍ഷത്തെ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 May 18, 06:35 am
Friday, 18th May 2012, 12:05 pm

ന്യൂദല്‍ഹി: ബോളിവുഡ് താരവും ഐപിഎല്‍ ടീമായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയുമായ ഷാരൂഖ് ഖാന് വാങ്കഡെ സ്‌റ്റേഡിയത്തില്‍ കയറുന്നതിന് 5 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് ഷാരൂഖിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

5 വര്‍ഷത്തിനിടെ കളികാണാന്‍ പോലും ഷാരൂഖ് സ്‌റ്റേഡിയത്തില്‍ കയറാന്‍ പാടില്ല. നടപടി സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിനും കയ്യേറ്റം ചെയ്തതിനും സെക്യൂരിറ്റി ഗാര്‍ഡുകളേയും എം.സി.എ ഭാരവാഹികളെയും ഒരു സ്ത്രീയെയും പുലഭ്യം പറഞ്ഞതിനുമാണ്.

പ്രകോപിതനായ താന്‍ മോശമായി സംസാരിച്ചെന്നു ഷാറുഖ് പത്രസമ്മേളനത്തില്‍ സമ്മതിച്ചിരുന്നു. ഈ സാഹചര്യം വീണ്ടുമുണ്ടായാല്‍ ഇതുപോലെതന്നെ പെരുമാറുമെന്നും താരം പറഞ്ഞു.””

എന്നാല്‍, ഇതു വ്യാജ ആരോപണങ്ങളാണെന്നും ഷാറൂഖ് കുട്ടികളെ ഉപയോഗിച്ചു സഹതാപം നേടാന്‍ ശ്രമിക്കുകയാണെന്നും ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി നിതിന്‍ ദലാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനോട് കോല്‍ക്കത്ത വിജയിച്ചപ്പോള്‍ ആഹ്ലാദ പ്രകടനം നടത്താന്‍ ഗ്രൗണ്ടിലിറങ്ങാന്‍ തുനിഞ്ഞ ഷാരൂഖിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ വിലക്കിയരുന്നു. ഇതേ തുടര്‍ന്ന് ഷാരൂഖും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ ഏറ്റുമുട്ടലും നടന്നിരുന്നു.

ഷാരൂഖ് മദ്യപിച്ച് ബഹളം വെക്കുകയാണെന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് ഷാരൂഖ് വാങ്കടെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ആജീവനാന്ത വിലക്കും കല്‍പ്പിച്ചിരുന്നു.