Kerala News
സി.പി.ഐ.എം. കൊലയാളികളുടെ ആരാധനാലയവും മുഖ്യമന്ത്രി അവരുടെ ദൈവവുമാണ്; ആരോപണവുമായി ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 24, 11:22 am
Thursday, 24th June 2021, 4:52 pm

പെരിയ: കേരളത്തിലെ സി.പി.ഐ.എം. കൊലയാളികളുടെ ആരാധനലയവും മുഖ്യമന്ത്രി അവരുടെ ദൈവവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്-ശരത്ത് ലാല്‍ വധക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ ആശുപത്രിക്ക് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

കൃപേഷ്-ശരത്ത് ലാല്‍ കേസില്‍ സി.ബി.ഐ. വരാതിരിക്കാന്‍ കോടികളാണ് സര്‍ക്കാര്‍ ഒഴുക്കിയതെന്ന് ഷാഫി ആരോപിച്ചു.

കൃപേഷ്-ശരത്ത് ലാല്‍ വധക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൊലപാതകികളുടെ കുടുംബങ്ങളെ സര്‍ക്കാരിന്റെ ചെലവില്‍ തീറ്റിപ്പോറ്റാനുള്ള സര്‍ക്കാരിന്റെ പ്രത്യേകതരം ആക്ഷനെ പറ്റി മുഖ്യമന്ത്രി സംസാരിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

പ്രതികള്‍ കേസിന് പിറകിലുള്ളവരുടെ പേര് പറയുമെന്ന് പേടിച്ചാണ് ഭാര്യമാര്‍ക്ക് ജോലി നല്‍കിയതെന്നും ഷാഫി ആരോപിച്ചു. ഭരണത്തുടര്‍ച്ചയെന്നത് അഹങ്കാരത്തിന്റെ തുടര്‍ച്ചയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Shafi Parambil against CPIM