national news
' വനിതാ ജീവനക്കാര്‍ കൂടുതലുള്ള സ്‌കൂളുകളില്‍ തമ്മില്‍ത്തല്ല് ഉറപ്പ്'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 12, 11:31 am
Tuesday, 12th October 2021, 5:01 pm

ജയ്പൂര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ്ര.
വനിതാ ജീവനക്കാര്‍ അധികമുള്ള സ്‌കൂളുകളില്‍ പല കാരണങ്ങള്‍ കൊണ്ടും തമ്മില്‍ത്തല്ല് ഉണ്ടാകുമെന്നാണ് ഗോവിന്ദ് സിംഗിന്റെ പരാമര്‍ശം.

” എന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവി എന്ന നിലയില്‍ പറയുകയാണ്, വനിതാ ജീവനക്കാരുള്ള സ്‌കൂളില്‍ വിവിധ കാരണങ്ങളാല്‍ വഴക്കുകള്‍ സംഭവിക്കും,”
എന്നാണ് മന്ത്രി പറഞ്ഞത്.

സ്ത്രീകള്‍ ഈ ചെറിയ ‘തെറ്റുകള്‍’ തിരുത്തുകയാണെങ്കില്‍ എപ്പോഴും ആണുങ്ങളെക്കാള്‍ മുന്നിലായിരിക്കുമെന്നും ഗോവിന്ദ് സിംഗ് ദോതസ്ര പറഞ്ഞു.

രാജസ്ഥാന്‍ സര്‍ക്കാര്‍ എപ്പോഴും സ്ത്രീകളുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുമെന്നും ഗോവിന്ദ് സിംഗ് അവകാശപ്പെട്ടു.

ജോലി, സ്ഥാനക്കയറ്റം എന്നിവയില്‍ തങ്ങള്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കിയെന്നും നഗരങ്ങളിലും പരിസരങ്ങളിലും തങ്ങള്‍ പരമാവധി സ്ത്രീകളെ നിയമിച്ചിട്ടുണ്ടെന്ന് പലരും പറയുന്നതെന്നും സിംഗ് പറഞ്ഞു.

ഗോവിന്ദ് സിംഗ് സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തി.

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: School with more women staffers sees more squabbles: Rajasthan Education Minister Dotasra