കൊല്‍ക്കത്ത പ്രതിസന്ധി സുപ്രീം കോടതിയില്‍: അന്വേഷണവുമായി സഹകരിക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് കോടതി ഉറപ്പ് നല്‍കി
Modi Vs Didi
കൊല്‍ക്കത്ത പ്രതിസന്ധി സുപ്രീം കോടതിയില്‍: അന്വേഷണവുമായി സഹകരിക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് കോടതി ഉറപ്പ് നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th February 2019, 11:12 am

ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ സി.ബി.ഐ യെ തടഞ്ഞ സംഭവത്തില്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് സുപ്രീം കോടതി ഉറപ്പ് നല്‍കി.. സി.ബി.ഐ. നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കിയത്.

Also Read:  സകരിയയുടെ ജയില്‍വാസം പൗരാവകാശങ്ങള്‍തിരെയുള്ള ചോദ്യചിഹ്നമായി അനിശ്ചിതമായി തുടരുന്നു: എം.ഐ.അബ്ദുള്‍ അസീസ്

കമ്മീഷണര്‍ സി.ബി.ഐ ക്ക് മുന്നില്‍ ഹാജരാകണം എന്നാല്‍ കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് കോടതി നിര്‍ദ്ദേശിച്ചു. കോടതിയലക്ഷ്യത്തിന് സര്‍ക്കാരിനും പൊലീസിനും നൊട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍.

കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ കാര്യങ്ങള്‍ സി.ബി.ഐ ക്ക വേണ്ടി അറ്റോര്‍ണി ജെനറല്‍ കോടതിയെ ധരിപ്പിച്ചു. ശാരദ ചിട്ടി, റോസ് വാലി കേസുകളില്‍ അന്വേഷിച്ചത് കൊല്‍ക്കത്ത കമ്മീഷ്ണറാണെന്നും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നും എ.ജി കോടതിയില്‍ പറഞ്ഞു.