ന്യൂദല്‍ഹി: ബോംബെ ഹൈക്കോടതിയടക്കം അഞ്ചു ഹൈക്കോടതികളിലേക്ക് ഇനി പുതിയ ചീഫ് ജസ്റ്റിസുമാര്‍. ബോംബെയ്ക്ക് പുറമെ ഉത്തരാഖണ്ഡ്, സിക്കിം, ഗുവഹാത്തി, കൊല്‍ക്കത്ത, ഹെക്കോടതികളിലേക്കാണ് പുതിയ ചീഫ് ജസ്റ്റിസുമാരെ നിര്‍ദേശിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരങ്ങുന്ന കൊളീജിത്തിന്റേതാണ് നിര്‍ദേശം.
തെലങ്കാന ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ രമേശ് രംഗനാഥനെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജിയായി നിര്‍ദേശിച്ചിട്ടുള്ളത്. ബോംബെ ഹൈക്കോടതിയെ ആക്ടിങ് ചീഫ് ജസ്റ്റിസായ എന്‍.എച്ച് പാട്ടിലിനെ തന്നെയാണ് കൊളീജിയം ചീഫ് ജസ്റ്റിസായി നിര്‍ദേശിച്ചിട്ടുള്ളത്.
കല്‍ക്കത്ത ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയും നിലവിലെ ആക്ടിങ് ജഡ്ജിയുമായ ജസ്റ്റിസ് ഡി.കെ.ഗുപ്തയെ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായി നാമനിര്‍ദേശം ചെയ്തു.കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ എ.എസ് ബൊപ്പണ്ണയെയാണ് ഗുവഹാത്തി ചീഫ് ജസ്റ്റിസായി കൊളീജിയം നിര്‍ദേശിച്ചിട്ടുള്ളത്.