Advertisement
Entertainment
എം.ജി. ശ്രീകുമാറിനെ പ്രശസ്തനാക്കിയത് പ്രിയദർശനും മോഹൻലാലും; പ്രതികരിച്ച് ഗായകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 16, 09:07 am
Wednesday, 16th April 2025, 2:37 pm

പ്രിയദർശനും മോഹൻലാലുമുള്ളത് കൊണ്ടാണ് താൻ പ്രശസ്തനായതെന്ന് പറയുന്നതിനോട് പ്രതികരിക്കുകയാണ് എം. ജി ശ്രീകുമാർ

പ്രിയദർശനും മോഹൻലാലുമുള്ളത് കൊണ്ടാണ് താൻ പ്രശസ്തനായതെന്ന് പറയുന്നതിനോട് ഉത്തരം പറയേണ്ടത് താനല്ലെന്നും അവരാണെന്നും എം.ജി. ശ്രീകുമാർ പറയുന്നു. അവരതിന് കൃത്യമായിട്ടുള്ള ഉത്തരം പലവേദികളിലും പറഞ്ഞിട്ടുണ്ടെന്നും എം.ജി. ശ്രീകുമാർ പറഞ്ഞു.

‘ഞാനിവനെക്കൊണ്ട് രണ്ട് സിനിമകളിൽ പാടിച്ചു. അതുകഴിഞ്ഞ് പല ഡയറക്ടേഴ്സ് അവനെ വിളിക്കാൻ തുടങ്ങി. പല മ്യൂസിക് ഡയറക്ടേഴ്സും വിളിക്കാൻ തുടങ്ങി’ എന്നാണ് പ്രിയദർശൻ പറഞ്ഞതെന്നും എം.ജി. ശ്രീകുമാർ പറയുന്നു

തൻ്റെ കഴിവ് കാരണവും ഒരു പാട്ട് തന്നാൽ അത് പാടിക്കൊടുക്കും എന്നുള്ളത് കൊണ്ടുമാണല്ലോ തന്നെ വിളിക്കുന്നതെന്നും പ്രിയദർശൻ വിളിച്ചു പറഞ്ഞാൽ തനിക്ക് വെറുതെ പോയാൽ മതിയല്ലോയെന്നും എം.ജി. ശ്രീകുമാർ പറഞ്ഞു.

എല്ലാ ഴോണറിലും പാടാൻ കഴിവുണ്ടെങ്കിൽ വിജയിക്കാൻ സാധിക്കുമെന്നും എം.ജി. ശ്രീകുമാർ കൂട്ടിച്ചേർത്തു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു എം.ജി. ശ്രീകുമാർ.

‘പ്രിയനും ലാലുമാണ് ഞാൻ പ്രശസ്തനാകാൻ കാരണമെന്ന് പറയുന്നു. അങ്ങനെ പറയുന്നതിനോട് അവരാണ് ഉത്തരം പറയേണ്ടത്, ഞാനല്ല. അവരതിന് കൃത്യമായിട്ടുള്ള ഉത്തരം പലവേദികളിലും പറഞ്ഞിട്ടുണ്ട്. പ്രിയൻ പറഞ്ഞ ഒരു ഉത്തരം ‘ഞാനിവനെക്കൊണ്ട് രണ്ട് സിനിമകളിൽ പാടിച്ചു. അതുകഴിഞ്ഞ് പല ഡയറക്ടേഴ്സ് അവനെ വിളിക്കാൻ തുടങ്ങി. പല മ്യൂസിക് ഡയറക്ടേഴ്സും അവനെ വിളിക്കാൻ തുടങ്ങി’ എന്നാണ്.

എൻ്റെ കഴിവ് കാരണവും ഒരു പാട്ട് തന്നാൽ അത് പാടിക്കൊടുക്കും എന്നുള്ളത് കൊണ്ടുമാണല്ലോ എനിക്ക് പാട്ട് തരുന്നത്. അല്ലാതെ പ്രിയൻ വിളിച്ചൊന്ന് പാടിച്ചേക്കണെ എന്ന് പറഞ്ഞുകഴിഞ്ഞാൽ നമുക്കൊന്ന് പോയാൽ മതിയല്ലോ. എല്ലാ ഴോണറിലും പാടാൻ കഴിവുണ്ടെങ്കിൽ നമുക്ക് വിജയിക്കാൻ സാധിക്കും,’ എം.ജി. ശ്രീകുമാർ പറയുന്നു.

Content Highlight: Priyan and Mohanlal made me famous… MG Sreekumar answers the questions