എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി പുതിയ രീതി; ജനുവരി ഒന്നുമുതല്‍ എസ്.ബി.ഐ നടപ്പിലാക്കും
national news
എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി പുതിയ രീതി; ജനുവരി ഒന്നുമുതല്‍ എസ്.ബി.ഐ നടപ്പിലാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th December 2019, 12:30 pm

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പുതിയ രീതിയുമായി എസ്.ബി.ഐ. അനധികൃത ഇടപാടുകള്‍ തടയുന്നതിനായി എസ്.ബി.ഐ എ.ടി എമ്മുകളില്‍ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനമാണ് നടപ്പിലാക്കുന്നത്.

ജനുവരി ഒന്നുമുതല്‍ പുതിയ രീതിയിലുള്ള പ്രവര്‍ത്തനം ആരംഭിക്കാനാണ് എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മുകളില്‍ പുതിയ രീതി നടപ്പിലാകും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുതിയ രീതിയനുസരിച്ച് വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് പണം പിന്‍വലിക്കല്‍ സംവിധാനം നടപ്പിലാവുക.

1. നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കില്ല.

2. എസ്.ബി.ഐയുടെ എ.ടി.എമ്മുകളില്‍ മാത്രമാണ് പുതിയ സംവിധാനം നടപ്പിലാവുക.

3. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി ലഭിക്കും. പണം പിന്‍വലിക്കാന്‍ ഇതാണ് ഉപയോഗിക്കേണ്ടത്.

4. പിന്‍വലിക്കാനുള്ള പണം എത്രയെന്ന് നല്‍കിയശേഷം അത് സ്‌ക്രീനില്‍ തെളിയും. അപ്പോളാണ് മൊബൈലില്‍ ഒ.ടി.പി ലഭിക്കുക.

5. 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുമ്പോഴാണ് പുതിയ രീതി ഉപയോഗിക്കാനാവുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

6. പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പുതിയ രീതിയിലൂടെ തടയാനാവും.