സ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്താണ് അമീറ രംഗത്തെത്തിയിരിക്കുന്നത്.
സൗദി അറേബ്യ: സ്ത്രീകളുടെ അവകാശം നേടിയെടുക്കാനും സ്ത്രീകള്‍ക്ക് മേലുള്ള വിലക്കുകള്‍ വലിച്ചെറിയപ്പെടണമെന്നുമുള്ള ആഹ്വാനവുമായി സൗദി രാജകുടുംബത്തില്‍നിന്നുള്ള ശക്തമായ സ്ത്രീ സാന്നിധ്യമായ അമീറാ അല്‍ തവീല്‍ എത്തുന്നു.
സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനായി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച്് രംഗത്തെത്തിയിരിക്കുകയാണ് അമീറ.
സ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്താണ് അമീറ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഹിജാബും ബുര്‍ഖയും ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറായതും.
Dont Miss ഇ.പി ജയരാജനെതിരായ കാര്‍ട്ടൂണ്‍: മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ ക്ഷമ ചോദിച്ചു
ഹിജാബും ബുര്‍ഖയും ഇല്ലാതെയാവും അമീറാ രാജകുമാരി ഇനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുക.സൗദിയിലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അവകാശ ലംഘനങ്ങളെ ശക്തമായി ചോദ്യം ചെയ്ത് അമീറ നേരത്തെയും രംഗത്തെത്തിയിരുന്നു. സൗദി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള വിലക്കിനേയും അമീറ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി എന്നും പ്രയത്‌നിച്ച വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് അമീറ. ഒരു സൗദി അറേബ്യന്‍ സ്ത്രീയായി ഒതുങ്ങിക്കൂടാന്‍ ഒരിക്കലും അവര്‍ ആഗ്രഹിച്ചിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും അതിലുപരി സൗദിയിലെ സാമൂഹിക സാസ്‌ക്കാരിക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അമീറ.
Dont Miss ‘സാനിറ്ററി പാഡ് പത്രത്തുണ്ടുകളില്‍ പൊതിഞ്ഞുകെട്ടി തരാന്‍ ഞങ്ങള്‍ വാങ്ങുന്നത് കൈക്കൂലിയൊന്നുമല്ല’ സ്ത്രീകളോട് സംവദിക്കുന്ന ആറ് ചിത്രങ്ങള്‍
പൊതുഇടങ്ങള്‍ സ്ത്രീകള്‍ക്ക് നിരസിക്കപ്പെടുന്നതിനെതിരായ പ്രതിഷേധവുമായി വീടിന്റെ അകത്തളങ്ങളില്‍ ചെലവഴിക്കാനും അമീറ വിസമ്മതിച്ചു.
2001ല്‍ 18ാം വയസിലായിരുന്നു അമീറ രാജകുമാരിയുടെ വിവാഹം. ലോകത്തിലെ സമ്പന്നരായ 30 വ്യവസായികളില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലിയെയാണ് അമീറ വിവാഹം കഴിച്ചത്.
Dont Miss എനിക്കെന്റെ മുഖം പോലെ തന്നെയാണ് മറ്റ് ശരീരഭാഗങ്ങളും: അത് കാണിക്കാന്‍ എന്തിന് നാണിക്കണം: കനി കുസൃതി
വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ ബില്‍ തലാലല്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്‌സണായി നിയമിക്കപ്പെട്ടിരുന്നു. എന്നാല്‍ 2013 ല്‍ ഇരുവരും വിവാഹമോചിതരായി.