Gulf
സൗദി പ്രതിരോധ സഹമന്ത്രി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 08, 12:42 pm
Saturday, 8th August 2020, 6:12 pm

റിയാദ്: സൗദി അറേബ്യയിലെ പ്രതിരോധ സഹ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അയെഷ് (68) മരിച്ചു. രോഗബാധിതനായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ചയാണ് മരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2014 മെയ് മാസമാണ് ഇദ്ദേഹം പ്രതിരോധ സഹ മന്ത്രിയായി ചുമതലയേറ്റത്. ഇതിനു മുമ്പ് 2010 മുതല്‍ 2013 വരെ റോയല്‍ സൗദി എയര്‍ ഫോഴ്‌സസ് കമാന്റര്‍ ഇന്‍ ചീഫ് ആയിരുന്നു.

ജൗഫില്‍ 1952 ല്‍ ആണ് അല്‍ അയെഷജിന്റെ ജനനം. 1972 ല്‍ കിംഗ് ഫൈസല്‍ എയര്‍ അക്കാദമിയില്‍ നിന്നും പൈലറ്റായി ബിരുദം നേടി.
ഇതേ വര്‍ഷം തന്നെ എഫ്-15 ഫൈറ്റര്‍ ജെറ്റ്‌സില്‍ പൈലറ്റ് ഓഫീസറാവുകയും ചെയ്തു. പിന്നീട് സൗദി വ്യോമ സേനയിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് പ്രതിരോധമന്ത്രായാവുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

saudi assistant defence minister dies