ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ 2-1നായിരുന്നു സൗദി അറേബ്യയുടെ ജയം. 10ാം മിനിട്ടില്‍ പെനാല്‍ട്ടി ഗോളിലൂടെ സൂപ്പര്‍താരം ലയണല്‍ മെസി അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ശക്തമായ ആക്രമണമായിരുന്നു സൗദി കാഴ്ചവെച്ചത്.
മത്സരത്തില്‍ സൗദിയുടെ ഗോള്‍ കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് ശ്രദ്ധേയനായിരുന്നു. അര്‍ജന്റീനയുടെ ഒറ്റ ഷോട്ടും ഗോളാക്കി മാറ്റാന്‍ ഒവൈസ് അനുവദിച്ചിരുന്നില്ല. എതിരെ വന്ന പന്ത് തട്ടിത്തടുത്തും, കൈപിടിയിലൊതുക്കിയും വാശിയേറിയ പ്രകടനം കാഴ്ചവെക്കുന്നതിനിടെ സഹതാരത്തിന് പരിക്കേറ്റത് പോലും അദ്ദേഹം അറിഞ്ഞിരുന്നില്ല.
Argentina 1-2 Saudi Arabia
Play halted for serious injury
പ്രതിരോധ ശ്രമത്തിനിടെ സൗദി അറേബ്യന്‍ ഡിഫന്‍ഡര്‍ യാസര്‍ അല്‍ സഹ്റാനിക്ക് പരിക്കേല്‍ക്കുകയായിരുന്നു. സൗദി ബോക്‌സിനുള്ളിലേക്ക് വന്ന ലോങ് ബോള്‍ പ്രതിരോധിക്കുന്നതിനിടെയില്‍ ഒവൈസിന്റെ മുട്ട് കൊണ്ടാണ് അല്‍ സഹ്‌റാനിക്ക് പരിക്കേറ്റത്.
താരത്തിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. കൂടാതെ ഇടത് മുഖത്തെ എല്ലും ഒടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കുകയും ആന്തരിക രക്തസ്രാവം നിര്‍ത്താന്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രണ്ടാം പകുതിയില്‍ രണ്ടാമത്തെ ഗോളും നേടി ലീഡുയര്‍ത്തിയ സൗദി പിന്നീട് ഡിഫന്‍ഡിങ്ങിലേക്ക് തിരിയുകയായിരുന്നു. സൗദി താരങ്ങളില്‍ നിന്ന് ശാരീരിക അറ്റാക്കിങ് നേരിടേണ്ടി വന്ന അര്‍ജന്റീനക്ക് പെനാല്‍ട്ടിക്കുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഓഫ് സൈഡുകളിലൂടെയും ഗോള്‍ നഷ്ടമായിരുന്നു.
Saudi Arabian defender Yasser Al Shahrani’s injury is very serious. He suffered a fracture of the jaw, facial bones, and internal bleeding after clashing with his own goalkeeper. He will be operated soon.
Please remember him in your precious prayers for his health 🙏 pic.twitter.com/taoS5bobV0
അതേസമയം അര്‍ജന്റീനക്കെതിരെ നേടിയ ചരിത്ര വിജയം ആഘോഷമാക്കുകയാണ് സൗദി. ആഹ്ലാദസൂചകമായി സൗദിയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക ഫുട്ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തിന്റെ ആവേശത്തിലാണ് രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍.