മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്ന് തോന്നും; ഒടിയനെ കുറിച്ച് സത്യന്‍ അന്തിക്കാട്
Mollywood
മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്ന് തോന്നും; ഒടിയനെ കുറിച്ച് സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th March 2018, 5:13 pm

കൊച്ചി: മോഹന്‍ലാലിന്റെ അത്യുഗ്രന്‍ മേക്കോവറില്‍ ഒരുങ്ങുന്ന ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികളും ലാല്‍ ആരാധകരും.

ഒടിയനെ കുറിച്ച് കേട്ടപ്പോള്‍ മുതല്‍ ഒടിയന്റെ ഗെറ്റപ്പ് നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ തേന്‍കുറിശിയിലെ ലൊക്കേഷനിലെത്തി ഒടിയനായ ലാലിനെ നേരിട്ട് കണ്ടെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു.


Also Read ആരൊക്കെയോ പറയുന്നതു കേട്ട് താളം തുള്ളുകയാണ് സര്‍ക്കാര്‍; വി.എച്ച്.പിയുടെ രഥയാത്രക്കെതിരെ തുറന്നടിച്ച് കമല്‍ഹാസന്‍


കേട്ടറഞ്ഞതിനേക്കാള്‍ ഗംഭീരമാണ് ഒടിയനെന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍. “”തേന്‍കുറിശിയിലാണ് ഞാന്‍ ഇപ്പോഴുള്ളത്. ഒടിയന്റെ ലെക്കേഷനില്‍. ചിത്രത്തെക്കുറിച്ച് മോഹന്‍ലാലും ശ്രീകുമാറും പറഞ്ഞുകേട്ടപ്പോള്‍ മുതലുള്ള ഒടിയന്‍ എങ്ങനെയായിരിക്കുമെന്നും ഒടിയന്റെ ചെറുപ്പകാലം എന്തായിരിക്കുമെന്നും അറിയാന്‍ താത്പര്യം ഉണ്ടായിരുന്നു. നമ്മള്‍ കേട്ടകഥയില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് ഒടിയന്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

ഒടിയനെ നേരില്‍ കണ്ടു. ഒടിയനില്‍ മോഹന്‍ലാലിനെയല്ല മാണിക്യനെയാണ് കണ്ടത്. കാരണം മാണിക്യന്റെ ചെറുപ്പം കൂടുതല്‍ കൂടുതല്‍ യുവത്വമുള്ളതാണ്. എനിക്ക് തോന്നുന്നത് പ്രണവിന്റെയൊരു ചേട്ടനാണെന്ന് തോന്നും മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍.

മാണിക്യനേയും മാണിക്യന്റെ കൂടെയുള്ള ആളുകളേയും ഞാന്‍ കണ്ടു. ഒടിയന്‍ കാണാന്‍ നിങ്ങളെപ്പോലെ, പ്രേക്ഷകരെപ്പോലെ ഞാനും കാത്തിരിക്കുകയാണ്. – സത്യന്‍ അന്തിക്കാട് പറയുന്നു.