Kerala News
ഹൈന്ദവ സമൂഹം കറവപ്പശുക്കളാകാന്‍ നിന്നുകൊടുക്കരുത്; ശബരിമലയില്‍ സര്‍ക്കാരിന്റെ കണ്ണ് വരുമാനത്തിലെന്നും ശശികല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 05, 07:25 am
Friday, 5th October 2018, 12:55 pm

തൃശൂര്‍: ശബരിമല വിധിയില്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല.

കേരളത്തിലെ ഹൈന്ദവ സമൂഹം ഇനി കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ തയ്യാറല്ലെന്നും ശശികല പറഞ്ഞു.

കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കറവപ്പശുവായി മാറായിരിക്കുകയാണ് ശബരിമല ക്ഷേത്രം. ഹിന്ദു സമൂഹം ആവശ്യപ്പെടാതെയും സമൂഹത്തില്‍ സമവായം ഉണ്ടാക്കാതെയും ശബരിമല കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍ കൂടിയെത്തുന്നതോടെ ലഭിക്കുന്ന അധിക വരുമാനം ലക്ഷ്യം വെച്ചുകൊണ്ടാണെന്നും തൃശൂരില്‍ സംഘടിപ്പിച്ച സദ്ഭാവനാ സമ്മളേത്തില്‍ ശശികല പറഞ്ഞു.


റോഡില്‍ കൂടി ലൈസന്‍സില്ലാതെ സൈക്കളോടിച്ചതിന് 500 രൂപ പിഴ; പൊലീസിന്റെ നടപടി തുറന്നുകാട്ടി ഇതര സംസ്ഥാന തൊഴിലാളിയുടെ വീഡിയോ


ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ആദ്യം സ്വാഗതം ചെയ്ത ബി.ജെ.പിയും കോണ്‍ഗ്രസും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

അതേസമയം സ്ത്രീകളെ ശബരിമലയിലെത്തിക്കാന്‍ സി.പി.ഐ.എം ഇടപെടില്ലെന്നും താത്പര്യമില്ലാത്തവര്‍ അങ്ങോട്ട് പോകേണ്ടെന്നുമായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചത്.

കോടതിവിധിയിലൂടെ ലഭിച്ച അവസരം ഇഷ്ടമുള്ളവര്‍ക്ക് ഉപയോഗിക്കാമെന്നും കോടിയേരി പറഞ്ഞിരുന്നു.

അതേസമയം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തുകയാണ്. ദേവസ്വം ജീവനക്കാരെ ഓഫീസില്‍ പൂട്ടിയിട്ടാണ് ബി.ജെ.പിക്കാര്‍ പ്രതിഷേധിച്ചത്.