നിലയ്ക്കല്‍: ശബരിമല സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ടെന്നും അവരെ കയറ്റാന്‍ വേണ്ടിയാണ് ഇപ്പോഴുള്ള നിയന്ത്രണവും എന്ന പ്രചരണവുമായി ഹിന്ദു ഐക്യവേദി നേതാവ് പി.കെ ശശികല.
“”യുവതികള്‍ എത്തിയിട്ടില്ലെന്നും അത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. അവര്‍ പറയുന്നത് വിശ്വസിക്കുന്നില്ല. ഇനി അവിടെ യുവതികള്‍ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ പൊലീസിന്റെ അറിവോടെയാണെന്ന് വേണം മനസിലാക്കാന്‍””-ശശികല പറഞ്ഞു. നിലയ്ക്കലില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ശശികലയുടെ പരാമര്‍ശം.
സന്നിധാനത്തേക്ക് എത്തുന്ന ഭക്തരെ തടയുന്ന തടയുന്ന പൊലീസ് നടപടി ശരിയല്ലെന്നും എന്തിന്റെ പേരിലാണ് ഇത്രയും കര്‍ശനമായി ഭക്തരെ
തടയുന്നതെന്നുമാണ് ശശികലയുടെ ചോദ്യം.
അതേസമയം സന്നിധാനത്തും സമീപത്തും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്ത് അമ്പത് വയസിന് മുകളിലുള്ള 15 പൊലീസുകാരെ നിയമിച്ചിട്ടുണ്ട്.
സന്നിധാനത്തേക്ക് ഭക്തരുടെ വേഷത്തില്‍ പ്രതിഷേധക്കാര്‍ എത്തിയാല്‍ തടയും എന്ന വാര്‍ത്ത ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഭക്തര്‍ എല്ലാം സ്വാംശീകരിച്ചവരാണെന്നും ഇതിനെ ചെറുക്കാനുള്ള കഴിവ് ഭക്തര്‍ക്കുണ്ടെന്നായിരുന്നു ബി.ജെ.പി പ്രസിഡന്റിന്റെ പ്രതികരണം.