ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള മൂന്നാം മത്സരം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നാളെ (ചൊവ്വ) നടക്കാനിരിക്കുകയാണ്.
എന്നാല്‍ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ സഞ്ജു സാംസണിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ മത്സരത്തില്‍ 20 പന്ത് നേരിട്ട് 26 റണ്‍സ് നേടിയ സഞ്ജുവിന് ചെപ്പോക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
എന്നാല്‍ വരാനിരിക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ സൂപ്പര്‍ താരത്തിന് ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. വെറും മൂന്ന് സിക്‌സര്‍ നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി 50 ടി-20ഐ സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരമാകാനാണ് സഞ്ജുവിന് സാധിക്കുക.
ഈ റെക്കോഡ് ലിസ്റ്റില്‍ 10ാമനാകാനാണ് സഞ്ജുവിന് സാധിക്കുക. മാത്രമല്ല നിലവില്‍ 50 സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരം ശിഖര്‍ ധവാനൊപ്പമെത്താനും സഞ്ജുവിന് കഴിയും. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനാണ് സഞ്ജു തയ്യാറെടുക്കുന്നത്.
നിലവില്‍ ടി-20ഐയില്‍ 39 മത്സരങ്ങളിലെ 35 ഇന്നിങ്‌സില്‍ നിന്ന് 27.13 എന്ന ആവറേജില്‍ 841 റണ്‍സാണ് സഞ്ജു നേടിയത്. മാത്രമല്ല 11 റണ്‍സിന്റെ ഉയര്‍ന്ന സ്്‌കോറും മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ സഞ്ജുവിനുണ്ട്.
Content Highlight: Sanju Samson Needs Three Sixes To Complete 50 T-20i Sixes