2024 ഐ.പി.എല്‍ സീസണില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വപ്നതുല്യമായ കുതിപ്പാണ് നടത്തുന്നത്. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും എട്ട് ജയവും ഒരു തോല്‍വിയും അടക്കം 16 പോയിന്റോടെ പ്ലേ ഓഫിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍.
കഴിഞ്ഞ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള മത്സരത്തില്‍ നായകന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെയായിരുന്നു രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. 33 പന്തില്‍ പുറത്താവാതെ 71 റണ്‍സാണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും നാല് സിക്‌സുകളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ സീസണിലെ സഞ്ജുവിന്റെ നാലാം അര്‍ധസെഞ്ച്വറി ആയിരുന്നു ഇത്. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 എന്ന ആവറേജിലും 161.09 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് സഞ്ജുവിന് സാധിച്ചത്. 2859 റണ്‍സാണ് മൂന്നാം സ്ഥാനത്തിറങ്ങി സഞ്ജു നേടിയത്. 2815 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് സഞ്ജുവിന്റെ പിറകില്‍ ഉള്ളത്.
ഈ നേട്ടത്തില്‍ ഒന്നാമത് ഉള്ളത് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയാണ്. 4934 റണ്‍സാണ് റെയ്‌നയുടെ അക്കൗണ്ടില്‍ ഉള്ളത്.
ഐ.പി.എല്ലില്‍ മൂന്നാം സ്ഥാനത്ത് ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ് എന്നീ ക്രമത്തില്‍