മുംബൈ: ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനമായതിന്റെ പേരിലാണ് കൊവിഡ് നിയന്ത്രിക്കുന്നതില്‍ കേന്ദ്രം മഹാരാഷ്ട്രയെ അപമാനിച്ച് സംസാരിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമല്ല എന്നതാണ് മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പിക്ക് മുന്നിലെ ഒരു വലിയ കാരണം എന്നാണ് തനിക്ക് തോന്നുന്നതെന്നും റാവത്ത് ആരോപിച്ചു.
” ബി.ജെ.പി സര്‍ക്കാര്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പറയപ്പെടുന്നു. ബി.ജെ.പി മുഖ്യമന്ത്രി ഉള്ളിടത്ത് കൊറോണ വൈറസ് ഇല്ല എന്നും പറയുന്നു,” അദ്ദേഹം പറഞ്ഞു.
കൊവിഡ് -19 കൈകാര്യം ചെയ്യുന്നതില്‍ മഹാരാഷ്ട്ര പിടിപ്പുകേട് കാണിക്കുന്നു എന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പരാമര്‍ശം.
5,65,587 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. കൊവിഡില്‍ മഹാരാഷ്ട്രയെ കേന്ദ്രസര്‍ക്കാരിനെ തഴയുന്നെന്നാരോപിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. കൊവിഡ് വാക്സിന് സംസ്ഥാനത്തിന് വേണ്ടത്ര ലഭ്യമാക്കുന്നില്ലെന്നും ഏപ്രില്‍ 11 മുതല്‍ 14 വരെ രാജ്യമെമ്പാടും വാക്സിന്‍ ഉത്സവ് ആചരിക്കുമ്പോഴും കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക