Movie Day
സമീര റെഡ്ഡി വിവാഹിതയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Dec 29, 05:18 am
Sunday, 29th December 2013, 10:48 am

[]സിനിമാ താരം സമീര റെഡ്ഡി വിവാഹിതയാകുന്നു. മുംബൈ സ്വദേശിയായ ബിസിനസ്സ്മാന്‍ അക്ഷയ് വര്‍ധയാണ് സമീരയുടെ വരന്‍. വിവാഹം 2104 ലുണ്ടാകും. ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

ഡിസംബര്‍ 14 നായിരുന്നു വിവാഹനിശ്ചയം നടന്നത്. വാരണം ആയിരം എന്ന ഗൗതം മേനോന്‍ ചിത്രത്തിലൂടെയാണ് സമീര തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.

ഹിന്ദി, ബംഗാളി, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സമീര നായികയായി അഭിനയിച്ചിട്ടുണ്ട്.

ഓ മൈ ഗോഡ് എന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ ഉപയോഗിച്ച ബൈക്ക് ഡിസൈന്‍ ചെയ്തത് സമീരയുടെ ഭാവി ഭര്‍ത്താവ് അക്ഷയ് വര്‍ധയാണ്.