Movie Day
തിരഞ്ഞെടുപ്പ് പ്രചരണത്തിന് സാമന്തയും?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Mar 30, 11:16 am
Sunday, 30th March 2014, 4:46 pm

[share]

[] തിരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാ ലോകമടക്കം രാഷ്ട്രീയച്ചൂടിലേക്ക് നീങ്ങിയിരിക്കുകയാണ്. മലയാളത്തിലെയും ഹിന്ദിയിലെയും തമിഴിലെയുമെല്ലാം അഭിനേതാക്കള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്ത ഓരോ ദിനവും വന്നുകൊണ്ടിരിക്കുകയാണ്.

അഭിനേതാക്കളെ രാഷ്ട്രീയത്തിലേക്കിറക്കി ആരാധക വൃന്ദത്തിന്റെ വോട്ട് ഉറപ്പിക്കാനാണ് രാഷ്ട്രീയക്കാരുടെ ശ്രമം. ഇപ്പോഴിതാ തെന്നിന്ത്യന്‍ സുന്ദരി സാമന്തയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നതെന്നാണ് വാര്‍ത്ത.

ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് സാമന്ത പ്രചരണത്തിനിറങ്ങുന്നതെന്നാണ് അറിയുന്നത്.

സാമന്തയുടെ ഡ്രസ് ഡിസൈനര്‍ ആയ കോനാ നീരജയുടെ പിതാവ് കോനാ രഘുപതിക്ക് വേണ്ടിയാണ് സാമന്ത പ്രചരണത്തിനിറങ്ങുന്നതത്രേ.

എന്തായാലും സിനിമാക്കാരെ പുറത്തിറക്കിയുള്ള പ്രചരണം എത്ര കണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സഹായകമാകുമെന്ന് കണ്ടുതന്നെ അറിയണം.