Entertainment news
മനസ് ശൂന്യമായിപ്പോയി, എങ്കിലും സാമന്ത ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് അറിയാം; സാമന്ത-നാഗചൈതന്യ വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് സാമന്തയുടെ പിതാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 05, 11:11 am
Tuesday, 5th October 2021, 4:41 pm

തെന്നിന്ത്യയിലെ സെലിബ്രിറ്റി താരജോഡികളായിരുന്ന സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ച് സാമന്തയുടെ പിതാവ് ജോസഫ് പ്രഭു. വാര്‍ത്തയറിഞ്ഞത് മുതല്‍ തന്റെ മനസ് ശൂന്യമായിപ്പോയി എന്നാണ് ജോസഫ് പറഞ്ഞത്.

ഏറെ വൈകാതെ കാര്യങ്ങളെല്ലാം മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെങ്കിലും സാമന്ത ചിന്തിച്ചെടുത്ത തീരുമാനമാണെന്ന് തനിക്കറിയാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

നാഗചൈതന്യയുടെ പിതാവും തെന്നിന്ത്യന്‍ സൂപ്പര്‍താരവുമായ നാഗാര്‍ജുനയും ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തയില്‍ പ്രതികരിച്ചിരുന്നു. ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യമാണെന്നും സാമന്തയോടൊപ്പമുള്ള നിമിഷങ്ങളെ തങ്ങളുടെ കുടുംബം എന്നും ഓര്‍ക്കുമെന്നുമായിരുന്നു നാഗാര്‍ജുന തന്റെ സമൂഹമാധ്യമ കുറിപ്പില്‍ എഴുതിയത്.

കുറച്ച് നാളുകളായി സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളിലൂടെയായിരുന്നു ഇരുവരും വിവാഹമോചിതരാകുന്ന കാര്യം പരസ്യമാക്കിയത്.

തങ്ങള്‍ സുഹൃത്തുക്കളായി തുടരുമെന്നും സ്വകാര്യത മാനിക്കണമെന്നും പറഞ്ഞ താരങ്ങള്‍ പിന്തുണച്ച ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയും പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Samantha’s father Joseph Prabhu has reacted to his daughter’s divorce