മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്‍. 2019ല്‍ റിലീസായി വലിയ വിജയമായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്‍.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്‍. 2019ല്‍ റിലീസായി വലിയ വിജയമായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്‍.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് പ്രധാനവേഷത്തിലെത്തുന്നത്. യു.കെ, യു.എസ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നാംഭാഗമായ ലൂസിഫറും വലിയ വിജയമായി മാറിയിരുന്നു.
ലൂസിഫറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സായികുമാറായിരുന്നു. പൃഥ്വിരാജിനെ കാണുമ്പോൾ ഇപ്പോൾ ഒരു കൗതുകം തോന്നുമെന്ന് പറയുകയാണ് സായ് കുമാർ. പൃഥ്വിരാജ് എന്ന നടനേക്കാൾ ആ സംവിധായകനെയാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും പൃഥ്വിയുടെ കൂടെ അഭിനയിക്കുന്നത് ഒരു സുഖമാണെന്നും സായ് കുമാർ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സായ് കുമാർ.
‘ഇപ്പോഴത്തെ രാജുവെന്ന് പറയുമ്പോൾ, നമുക്ക് സ്നേഹം കൊണ്ടുള്ള ഒരു കൗതുകമാണ്. നീ അതെടുക്കണ്ട മാറി നിൽക്ക് എന്ന് സുകുവേട്ടൻ പറയുമ്പോൾ മാറി നിന്നിട്ടുള്ള ആള്, അങ്ങനെയല്ല ചേട്ടാ ഇങ്ങനെ ചെയ്യണേ എന്ന് പറയുമ്പോൾ നമുക്കുണ്ടാവുന്ന ഒരു കൗതുകമുണ്ടല്ലോ.
ആ ഒരു ട്രാൻസ്ഫോർമേഷനുണ്ടല്ലോ. പൃഥ്വിരാജ് എന്ന നടനെയും സംവിധായകനെയും വെച്ച് നോക്കുമ്പോൾ, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പൃഥ്വിരാജ് എന്ന സംവിധായകനെയാണ്.
അതൊരു മാജിക്കൽ മൊമെന്റാണ്. നല്ല സുഖമാണതിന്. രാജുവിന്റെ കൂടെ അഭിനയിക്കാനും നമുക്ക് നല്ല സുഖമാണ്,’സായ് കുമാർ പറയുന്നു.
Content Highlight: Saikumar About Film Making Of Prithviraj