തന്റെ സുഹൃത്തിന്റെ ജീവന്‍ രക്ഷിച്ചതിന് ട്രാഫിക് പൊലീസിന് നന്ദി അറിയിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അപകടത്തില്‍ പരിക്കേറ്റ തന്റെ സുഹൃത്തിനെ ആശുപത്രിയിലെത്തിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത ട്രാഫിക് പൊലീസിനാണ് സച്ചിന്‍ നന്ദി അറിയിക്കുന്നത്.
ട്വിറ്ററിലൂടെയായിരുന്നു സച്ചിന്റെ പ്രതികരണം.
A heartfelt thanks to all those who go beyond the call of duty. pic.twitter.com/GXAofvLOHx
— Sachin Tendulkar (@sachin_rt) December 17, 2021
‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ അടുത്ത സുഹൃത്തിന് ഒരു അപകടം പറ്റിയിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ അവള്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. ഒരു ട്രാഫിക് പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് അവളുടെ ജീവന്‍ രക്ഷിച്ചത്.
പെട്ടന്ന് തന്നെ അദ്ദേഹം അവളെ ആശുപത്രിയിലെത്തിക്കുകയും കൂടെ നില്‍ക്കുകയും ചെയ്തു. നട്ടെല്ലിന് പരിക്കേറ്റ അവളെ യാത്രയിലുടനീളം ശുശ്രൂഷിക്കുകയും ചെയ്തു. ഞാന്‍ അദ്ദേഹത്തെ കാണുകയും എന്റെ നന്ദി അറിയിക്കുകയും ചെയ്തു.
ഇങ്ങനെയും ചില മനുഷ്യന്‍മാരുണ്ട്. ഈ ലോകം ഇത്ര മനോഹരമായത് ഇതുപോലുള്ള ആളുകള്‍ കാരണമാണ്. ഇതുപോലുള്ള ആളുകളെ കാണുമ്പോള്‍ അവരോട് ഒരു നിമിഷം നന്ദി പറയണം.
കാരണം അവരുടേതായ രീതിയില്‍ അവര്‍ ആളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നു,’ സച്ചിന്‍ ട്വീറ്റ് ചെയ്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sachin Tendulkar thanks a traffic cop for saving his friend’s life