national news
ഗെലോട്ടിനെ മുള്‍മുനയില്‍ നിര്‍ത്തി സച്ചിന്‍ പൈലറ്റ്; സോണിയ ഗാന്ധിയെ കണ്ടു; നീക്കങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 22, 03:41 am
Friday, 22nd April 2022, 9:11 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സച്ചിന്‍ പൈലറ്റ്.
രാജസ്ഥാനിലെ മുഖ്യമന്ത്രിയാവാനുള്ള ആഗ്രഹം സച്ചിന്‍ സോണിയയോട് അറിയിച്ചെന്നാണ് വിവരം.

നിലവിലെ ട്രെന്റ് മാറ്റി എങ്ങനെ രാജസ്ഥാനില്‍ വീണ്ടും അധികാരത്തിലെത്താം എന്നാണ് സോണിയയുമായി സംസാരിച്ചതെന്ന് സച്ചിന്‍ പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ചും രാജസ്ഥാനില്‍ പാര്‍ട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നതിനെക്കുറിച്ചും ഞാന്‍ സംസാരിച്ചു.പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ചില നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ നേരത്തെ തന്ന സച്ചിന്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍, അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്തെത്തുകയായിരുന്നു. ഉപ മുഖ്യമന്ത്രിയായെങ്കിലും അശോക് ഗെലോട്ടുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ആ സ്ഥാനത്ത് സച്ചിന്‍ തുടര്‍ന്നില്ല. പിന്നീട് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയും ചെയ്തു.

സച്ചിനെയും വിമതരെയും തിരിച്ചുകൊണ്ടുവരേണ്ട എന്ന തീരുമാനമായിരുന്നു ഗെലോട്ട് പറഞ്ഞതെങ്കിലും. സച്ചിനെ തിരിച്ചെത്തിക്കാന്‍ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുന്നോട്ടുവന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പിലാണ് സച്ചിനും കൂട്ടരും വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തിയത്.

 

Content Highlights: Sachin Pilot Meets Sonia Gandhi Over His Future Role In Congress: Sources