മമ്മൂക്കക്ക് പുള്ളിയെ ട്രോള്‍ ചെയ്യുന്നതും കൗണ്ടര്‍ അടിക്കുന്നതും ഒരുപാട് ഇഷ്ടമാണ്: ശബരീഷ്
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28നാണ് റിലീസ് ചെയ്യുന്നത്. വലിയ ഹൈപ്പില്‍ വരുന്ന സിനിമാക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ പ്രധാന വേഷത്തില്‍ എത്തിയ ശബരീഷ്.
സിനിമയുടെ ഷൂട്ടിങ് ഇന്ത്യയിലെ വ്യത്യസ്ത നഗരങ്ങളില്‍ ആയിരുന്നു നടന്നത്. ഷൂട്ടിങ്ങിനായുള്ള യാത്രയില്‍ മമ്മൂട്ടിയുമായി സമയം ചെലവഴിക്കാന്‍ സാധിച്ചുവെന്നും അത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും ശബരീഷ് പറയുന്നു.
മമ്മൂട്ടിയെ ട്രോള്‍ ചെയ്യുന്നതും അദ്ദേഹത്തോട് കൗണ്ടര്‍ അടിക്കുന്നതും മമ്മൂട്ടിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണെന്ന് ശബരീഷ് പറയുന്നു.
തിരിച്ചും അദ്ദേഹവും കൗണ്ടര്‍ അടിക്കുകയും ട്രോള്‍ ചെയ്യാറുമുണ്ടെന്നും ശബരീഷ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ശബരീഷ് ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്കയെ ട്രോള്‍ ചെയ്യുന്നതും കൗണ്ടര്‍ അടിക്കുന്നതും പുള്ളിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം തിരിച്ചും കൗണ്ടര്‍ ഒക്കെ അടിക്കാറുണ്ട്. ഇതൊക്കെ മനസിലാകുന്ന ആളാണ് മമ്മൂക്ക. ഒരു മെഗാസ്റ്റാര്‍ ഇങ്ങനെ ആയിരിക്കും എന്ന് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കില്ല,’ ശബരീഷ് പറഞ്ഞു.
അതേസമയം, മമ്മൂട്ടി കമ്പനിയാണ് കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിക്കുന്നത്. സമീപകാലത്തായി വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങള്‍ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഗംഭീരകഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നന്‍പകല്‍ നേരത്തു മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വര്‍ഗീസ് രാജ് ആണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേര്‍ന്നാണ്. എസ്.ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുഹമ്മദ് സാഹിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുശിന്‍ ശ്യാമാണ് സംഗീത സംവിധായകന്‍, പ്രവീണ്‍ പ്രഭാകറാണ് എഡിറ്റര്‍.
കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.
Content Highlight: Sabreesh said Mammootty likes trolling Pulli and hitting counter a lot