Kerala News
തൃശ്ശൂര്‍ കളക്ടര്‍ സ്ഥാനത്ത് നിന്ന് ടി.വി അനുപമയെ മാറ്റി; പകരം സി ഷാനവാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 26, 02:35 pm
Wednesday, 26th June 2019, 8:05 pm

തിരുവനന്തപുരം: തൃശ്ശൂര്‍ കളക്ടര്‍ സ്ഥാനത്ത് നിന്ന് ടി.വി അനുപമയെ മാറ്റി. പകരം സി.ഷാനവാസിനെ തൃശ്ശൂര്‍ കളക്ടറായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ടി.വി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് നടപടി. അനുപമ  കളക്ടര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം തുടര്‍പരിശീലനത്തിനായി മുസോറിയിലേക്ക് പോകും

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ടി.വി അനുപമ തൃശ്ശൂര്‍ കളക്ടറായി ചുമതലയേറ്റത്. ആലപ്പുഴ കളക്ടറായിരുന്ന അനുപമയെ തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു. 2010 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ് ടി.വി അനുപമ.
DoolNews Video