Film News
എസ്. ഹരീഷിന്റെ വേട്ടയ്‌ക്കൊരുമകന്‍ സിനിമയാകുന്നു; തിരക്കഥയൊരുക്കുന്നത് സന്തോഷ് ഏച്ചിക്കാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 17, 06:55 am
Friday, 17th December 2021, 12:25 pm

കൊച്ചി: മലയാള സാഹിത്യ-സിനിമാരംഗത്തെ പ്രമുഖരായ എസ്. ഹരീഷും സന്തോഷ് ഏച്ചിക്കാനവും ഒന്നിക്കുന്നു. പരസ്യചിത്ര സംവിധായകന്‍ രാജു എബ്രഹാം സംവിധാനം ചെയ്യുന്ന വേട്ടയ്‌ക്കൊരു മകന്‍ എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്.

കുട്ടനാടിന്റെ രാത്രി കാഴ്ചകളുടെ വന്യത പശ്ചാത്തലമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഹരീഷിന്റെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥയൊരുക്കുന്നത്. ജെല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം എസ്. ഹരീഷിന്റെ ചെറുകഥ മറ്റൊരു സിനിമയ്ക്ക് വഴിയൊരുക്കുകയാണ്.

അന്നയും റസൂലും, ബാച്ചിലര്‍ പാര്‍ട്ടി, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് സന്തോഷ് ഏച്ചിക്കാനം.