00:00 | 00:00
മോദി ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട മലയാളി ഇതാണ്‌
അനുശ്രീ
2020 Jan 23, 07:15 am
2020 Jan 23, 07:15 am

തൃശൂര്‍: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുകയാണ് തൃശൂര്‍ക്കാരനായ ജോഷി കല്ലുവീട്ടില്‍. ചാലക്കുടി മുന്‍സിപാലിറ്റിയിലാണ് ഇക്കഴിഞ്ഞ ജനുവരി 13ന് ജോഷി കല്ലുവീട്ടില്‍സമര്‍പ്പിച്ചത്.

പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നിരിക്കെ പൗരത്വ രേഖയായി വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ വ്യക്തത വരാത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പൗരത്വ രേഖയായി എന്താണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ അപേക്ഷ കൊടുത്തതെന്ന് ജോഷി പറയുന്നു.

രാജ്യത്ത് വലിയൊരു വിഭാഗം പൗരത്വഭേദഗതി നിയമത്തില്‍ ഭീതിയിലാണെന്നും ഈ അവസ്ഥ മാറി വിഷയത്തില്‍ വ്യക്തത വരാനാണ് വിവരാവകാശ രേഖ ആവശ്യപ്പെട്ടതെന്നും ജോഷി പറയുന്നു. എന്നാല്‍ ഈ ആവശ്യവുമായി സമീപിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു…

 

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ