0:00 | 10:04
മലപ്പുറത്ത് പൊതുവഴി കയ്യേറി ആര്‍.എസ്.എസ് | ദൃശ്യം പകര്‍ത്തിയ ഡൂള്‍ന്യൂസ് സംഘത്തെ തടഞ്ഞു
അന്ന കീർത്തി ജോർജ്
2022 Feb 11, 03:50 pm
2022 Feb 11, 03:50 pm

തേഞ്ഞിപ്പാലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട, പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ 1984 മുതല്‍ രേഖപ്പെടുത്തിയിട്ടുള്ള, എളക്കാട്ടുപാടം – പറമ്പത്തുകാവ് ക്ഷേത്രം റോഡിന്റെ ഒരു ഭാഗം ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ക്ഷേത്ര സംരക്ഷണ സമിതി കയ്യേറിയിരിക്കുകയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ക്ഷേത്രപാതയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെടുന്ന ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതേ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഡൂള്‍ന്യൂസ് സംഘത്തെ സമിതിയംഗങ്ങള്‍ തടയുകയായിരുന്നു.

ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള റോഡില്‍ വെച്ച് ഷൂട്ടിംഗ് നടത്തണമെങ്കില്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ അനുവാദം മുന്‍കൂട്ടി വാങ്ങണമെന്നായിരുന്നു ഇവര്‍ പറഞ്ഞത്.


Content Highlight: RSS encroaches over a public road in Malappuram

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.