കൊല്ലം: യുവാവില്‍ നിന്ന് പ്രണയം നടിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയും ഭര്‍ത്താവും പിടിയില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി ടി. പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍ (43) എന്നിവരെയാണ് പന്തളം പൊലീസ് പിടികൂടിയത്.
കുളനട സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനോട് താന്‍ അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും യുവാവിനോട് പറഞ്ഞു. എസ്.എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നുമായിരുന്നു പാര്‍വതി പറഞ്ഞതെന്ന് പൊലീസ് പറയുന്നു.
2020 ഏപ്രിലിലാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ സന്നദ്ധത അറിയിച്ച പാര്‍വതി യുവാവില്‍നിന്നു പണം ആവശ്യപ്പെട്ടു. 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നുമാണ് ആദ്യം പറഞ്ഞത്. ചികിത്സയുടെ പേരിലും പിന്നീട് പണം ചോദിച്ചു. പലവട്ടമായി യുവാവ് ബാങ്ക് വഴിയും മറ്റും 11,07,975 ലക്ഷം രൂപ നല്‍കിയെന്നും പൊലീസ് പറഞ്ഞു.