Entertainment
അവരോട് തീർച്ചയായും ഞാൻ കാണാൻ പറയുന്ന എന്റെ ഒരു സിനിമ അതാണ്: റോഷൻ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 20, 03:53 am
Thursday, 20th June 2024, 9:23 am

കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവനടനാണ് റോഷന്‍ മാത്യു. റോഷന്റെ നാച്ചുറല്‍ ആക്ടിങ്ങും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും വലിയ പ്രശംസ നേടിയിട്ടുണ്ട്.

നാടകത്തിലൂടെയാണ് റോഷന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴും തിയേറ്ററില്‍ സജീവമാണ് നടന്‍. റോഷൻ ചെറിയ വേഷങ്ങളിലൂടെയാണ് മലയാളത്തിൽ തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച റോഷന്റെ വേറിട്ട ഒരു ചലച്ചിത്രമായിരുന്നു ആണും പെണ്ണും എന്ന ആന്തോളജി ചിത്രം.

ചിത്രത്തിൽ ദർശന രാജേന്ദ്രനും റോഷനും അഭിനയിച്ച ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അധികം ആളുകൾ കാണാത്ത ചിത്രമാണ് ആണും പെണ്ണുമെന്നും ഒരുപാട് പ്രേക്ഷകർ ആ ചിത്രം കാണണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും റോഷൻ പറയുന്നു. മലയാളികൾ അല്ലാത്ത തന്റെ സുഹൃത്തുക്കളോട് തീർച്ചയായും കാണാൻ പറയുന്ന തന്റെ ചിത്രമാണ് ആണും പെണ്ണിമെന്നും റോഷൻ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ആണും പെണ്ണും എന്ന ചിത്രത്തെ കുറിച്ച് പറയുമ്പോൾ തന്നെ സന്തോഷമാണ്. എല്ലാവരും കാണണം എന്ന് ആഗ്രഹിച്ച എന്നാൽ അധികം ആളുകൾ ഇനിയും കണ്ടിട്ടില്ലാത്ത സിനിമയാണ് ആണും പെണ്ണും. അതിനെ പറ്റി ആര് എന്തുപറഞ്ഞാലും ഞാൻ വളരെ ഓക്കെയാണ്.

ബാക്കി ഉള്ളതിനെ കുറിച്ച് പറയുമ്പോൾ കുറച്ച് നാണമൊക്കെ വരും. പക്ഷെ കുഴപ്പമില്ല. വളരെ ചെറിയൊരു ത്രെഡ് ആണത്. അത് വെച്ചാണ് അത്ര രസമുള്ള ഒരു സിനിമ എടുത്തത്.

മലയാളികൾ അല്ലാത്ത സുഹൃത്തുക്കളൊക്കെ ഇടയ്ക്ക് ചോദിക്കുമല്ലോ നിന്റെ ഏത്‌ സിനിമയാണ് ഞാൻ കാണേണ്ടതെന്ന്. അങ്ങനെ ചോദിക്കുമ്പോൾ ഞാൻ എപ്പോഴും പറയുന്ന ഒന്നോ രണ്ടോ സിനിമകളിൽ ആണും പെണ്ണും ഉണ്ടാവും. ഞാൻ അവരോട് പറയും, ഇതൊരു ആന്തോളജിയാണ്, അതിന്റെ ഏറ്റവും ലാസ്റ്റ് സെഗ്മെന്റ് ആണത്, തീർച്ചയായും കാണണം എന്നൊക്കെ പറഞ്ഞിട്ട് അയച്ചു കൊടുക്കാറുണ്ട്,’റോഷൻ മാത്യു പറയുന്നു.

 

Content Highlight: Roshan Mathew Talk About Annum Pennum Movie