ക്യാമറ എന്നൊരു സാധനമേ മുന്നിൽ ഇല്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചാണ് ആ രണ്ട് ചിത്രത്തിലും ഞാൻ അഭിനയിച്ചത്: റോഷൻ മാത്യു
Entertainment
ക്യാമറ എന്നൊരു സാധനമേ മുന്നിൽ ഇല്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചാണ് ആ രണ്ട് ചിത്രത്തിലും ഞാൻ അഭിനയിച്ചത്: റോഷൻ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th June 2024, 8:00 am

കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവനടനാണ് റോഷന്‍ മാത്യു. റോഷന്റെ നാച്ചുറല്‍ ആക്ടിങ്ങും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും വലിയ പ്രശംസ നേടിയിട്ടുണ്ട്.

നാടകത്തിലൂടെയാണ് റോഷന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴും തിയേറ്ററില്‍ സജീവമാണ് നടന്‍. റോഷൻ ചെറിയ വേഷങ്ങളിലൂടെയാണ് മലയാളത്തിൽ തന്റെ കരിയർ ആരംഭിക്കുന്നത്. അത്തരത്തിൽ ഒരു കഥാപാത്രമായിരുന്നു അടി കാപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലെ പ്രേംരാജ് എന്ന കഥാപാത്രം.

ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് റോഷൻ മാത്യു. സിനിമയും ക്യാമറയുമൊന്നും എന്താണെന്ന് അറിയാത്ത കാലത്ത് അഭിനയിച്ച ചിത്രമാണ് അതെന്നും അത് ചെയ്യുമ്പോൾ നല്ല ടെൻഷൻ ആയിരുന്നുവെന്നും റോഷൻ മാത്യു പറയുന്നു. ക്യാമറ മുന്നിൽ ഇല്ലെന്ന് മനസിൽ കരുതിയാണ് അടി കാപ്യാരെ കൂട്ടമണിയും പുതിയ നിയമവുമെല്ലാം ചെയ്തതെന്നും റോഷൻ മൈൽസ്റ്റോൺ മേക്കേർസിനോട് പറഞ്ഞു.

‘പല സിനിമകളിലും പ്രശ്നങ്ങൾ തുടങ്ങുന്നത് ഞാൻ കാരണമാണ്. അടി കാപ്യാരെ കൂട്ടമണിയിലെ പ്രേംരാജൊക്കെ വളരെ ടെൻഷൻ അടിച്ച് ചെയ്ത സിനിമയാണ്.

അന്നെനിക്ക് സിനിമ എന്താണെന്ന് അറിയില്ല. ക്യാമറ എങ്ങനെയാണെന്ന് അറിയില്ല. ആദ്യം ഷൂട്ട്‌ ചെയ്യുന്ന രണ്ട് പടങ്ങളാണ് പുതിയ നിയമവും, അടി കാപ്യരെ കൂട്ടമണിയും.

നല്ല ടെൻഷനിൽ ആയിരുന്നു. ക്യാമറ എന്നൊരു സാധനമേ അവിടെയില്ല എന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചിട്ടാണ് ആ കഥാപാത്രമായി അഭിനയിക്കുന്നത്. അങ്ങനെയൊക്കെ ചെയ്തിട്ടും ആളുകൾ ഇപ്പോഴും എന്റെ ആ കഥാപാത്രത്തെ കുറിച്ച് പറയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്,’റോഷൻ മാത്യു പറയുന്നു

 

Content Highlight: Roshan Mathew Talk About Adi Kapyare Kootamani Movie And Puthiya Niyamam Movie