ലഖ്‌നൗ: പുരാതന ക്ഷേത്രങ്ങളുടെ മുകളിലാണ് അലിഗഢിലെ ജുമാമസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ട് അലിഗഡിലെ സിവിൽ കോടതിയിൽ ഹരജി നൽകി വിവരാവകാശ പ്രവർത്തകൻ. അലിഗഡിലെ വിവരാവകാശ പ്രവർത്തകനായ പണ്ഡിറ്റ് കേശവ് ദേവ് ഗൗതം ആണ് ഹരജി നൽകിയാൽ.
ലഖ്‌നൗ: പുരാതന ക്ഷേത്രങ്ങളുടെ മുകളിലാണ് അലിഗഢിലെ ജുമാമസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ട് അലിഗഡിലെ സിവിൽ കോടതിയിൽ ഹരജി നൽകി വിവരാവകാശ പ്രവർത്തകൻ. അലിഗഡിലെ വിവരാവകാശ പ്രവർത്തകനായ പണ്ഡിറ്റ് കേശവ് ദേവ് ഗൗതം ആണ് ഹരജി നൽകിയാൽ.
‘ചരിത്രരേഖകൾ അനുസരിച്ച്, 18-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ നിർമിച്ച ജുമാ മസ്ജിദിൻ്റെ ഉത്ഭവത്തെക്കുറിച്ച് ഞാൻ നിരവധി സർക്കാർ വകുപ്പുകൾക്ക് ചോദ്യങ്ങൾ ഫയൽ ചെയ്യുന്നു,’ പണ്ഡിറ്റ് കേശവ് ദേവ് ഗൗതം പറഞ്ഞു.
അലിഗഡ് മുനിസിപ്പൽ കോർപ്പറേഷൻ്റെ വിവരാവകാശ മറുപടിയിൽ സർക്കാർ അനുമതിയില്ലാതെ പൊതു ഭൂമിയിലാണ് പള്ളി നിർമ്മിച്ചതെന്ന് ഗൗതം ആരോപിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിലവിലെ ജുമാമസ്ജിദ് മാനേജ്മെൻ്റ് കമ്മിറ്റിയെ ‘നിയമവിരുദ്ധമായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ ഹരജി നൽകി.
മസ്ജിദിൽ നിന്ന് സർക്കാർ ഭൂമി ഏറ്റെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 15-ന് കേസ് പരിഗണിക്കും. 1991ലെ ആരാധനാലയ നിയമത്തിൻ്റെ സാധുത സംബന്ധിച്ച് തീരുമാനമെടുക്കുന്നതുവരെ കെട്ടിടങ്ങളുടെ മതപരമായ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പുതിയ കേസുകൾ ഫയൽ ചെയ്യാനാകില്ലെന്ന് ഡിസംബറിൽ സുപ്രീം കോടതി വിധിച്ച സാഹചര്യത്തിലാണ് ഇത്.
നിലവിലുള്ള മതപരമായ ഘടനകളെ സംബന്ധിച്ചുള്ള കേസുകളിൽ സർവേകൾക്കുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള ഏതെങ്കിലും ഇടക്കാല അല്ലെങ്കിൽ അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് അത് എല്ലാ കോടതികളെയും വിലക്കിയിരുന്നു.
അതേസമയം, സമാനമായ തർക്കം കേട്ട അലഹബാദ് ഹൈക്കോടതി, സംഭാലിലെ ജുമാ മസ്ജിദുമായി ബന്ധപ്പെട്ട തർക്കം കേൾക്കുന്ന സിവിൽ കോടതിയിലെ തുടർ നടപടികൾ നിർത്തിവച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകാനും ഫെബ്രുവരി 25ന് വാദം കേൾക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ അപ്പർ കോട്ട് പ്രദേശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.
Content Highlight: RTI activist files petition claiming Aligarh’s Jama Masjid built on site of ancient temples