വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ വ്യക്തിയാണ് റോഷന്‍ മാത്യു. ഫഹദിനൊപ്പവും നസ്രിയക്കൊപ്പവും റോഷന്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരെക്കുറിച്ചും റോഷന്‍ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
നസ്രിയ തന്റെ അടുത്ത സുഹൃത്താണെന്നും ഒരു ഗുണ്ടയെപ്പോലെയാണ് നസ്രിയ തന്റെയടുത്തെന്നുമാണ് റോഷന്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഫഹദിനെക്കുറിച്ചും റോഷന്‍ പറയുന്നുണ്ട്.
‘കൂടെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഞാനും നസ്രിയയും നല്ല കമ്പനിയായി. എന്നെ ഒരുപാട് ദ്രോഹിക്കാറുണ്ടെങ്കിലും എനിക്ക് നല്ല ഇഷ്ടമാണ് അവരെ. ഫഹദ് ഒരു ബ്രില്ല്യന്റ് ആക്ടറാണ്. നിലവില്‍ ആക്ടിങ്ങിന്റെ കാര്യത്തില്‍ എനിക്ക് പ്രചോദനമായ നടന്‍മാരില്‍ ഒരാളാണ് ഫഹദ്.
ഫഹദിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ച ഒരു നടനാണ് ഞാന്‍. സീ യു സൂണിലൂടെ അത് നടന്നതില്‍ ഏറെ സന്തോഷമുണ്ട്,’ റോഷന്‍ പറഞ്ഞു.
ഫഹദിനൊപ്പം അഭിനയിച്ചു എന്നത് മാത്രമല്ല മഹേഷ് നാരായണന്റെ ചിത്രത്തില്‍ അഭിനയിച്ചു എന്നുള്ളതും തനിക്ക് വലിയ കാര്യമാണെന്നും റോഷന്‍ പറയുന്നു.
തന്റെ അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളും അഭിമുഖത്തില്‍ റോഷന്‍ പങ്കുവെച്ചു. സിനിമ ചെയ്ത് കഴിയുമ്പോള്‍ കഥാപാത്രത്തില്‍ നിന്ന് പുറത്ത് വരാന്‍ പറ്റാത്ത തരത്തിലുള്ള അനുഭവമൊന്നും തനിക്കുണ്ടായിട്ടില്ലെന്നാണ് റോഷന്‍ പറയുന്നത്. അതെല്ലാം ആഴത്തില്‍ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നവര്‍ക്ക് അനുഭവപ്പെടുന്നതായിരിക്കുമെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു.