ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുക. ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച രണ്ട് ടീമുകള്‍ മുഖാമുഖം എത്തുമ്പോള്‍ മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ ആവേശം വാനോളമുയരുമെന്ന് ഉറപ്പാണ്.
ആവേശകരമായ ഈ മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ബസില്‍ ഡ്രൈവര്‍ ആയിട്ടാണ് രോഹിത് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മുംബൈ ടീമിന്റെ ബസ്സിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
പുറത്ത് ധാരാളം ആരാധകര്‍ ആവേശത്തില്‍ ആവുന്നതും കാണാന്‍ സാധിക്കും. രോഹിത് മുംബൈ ബസിന്റെ ഡ്രൈവര്‍ സഹതാരങ്ങള്‍ അതുകണ്ട് ചിരിക്കുന്നതായും വീഡിയോയില്‍ കാണാന്‍ സാധിക്കും. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Aaj gaadi tera bhai chalayega vibes 😂pic.twitter.com/g7YSF8JuLA
— R A T N I S H (@LoyalSachinFan) April 13, 2024
2013ലായിരുന്നു രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനം ഏറ്റെടുത്തത്. രോഹിത്തിന്റെ കീഴില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മുംബൈ മാനേജ്മെന്റ് ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിക്കുന്നത്.
ഹര്‍ദിക് 2015 മുതല്‍ 2021 വരെ മുംബൈയില്‍ കളിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നാല് കിരീടങ്ങളില്‍ പങ്കാളിയാവാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിരുന്നു.
അതേസമയം പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ആദ്യ മൂന്നു മത്സരങ്ങളും പരാജയപ്പെട്ടുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പോരാട്ടം തുടങ്ങിയത്. എന്നാല്‍ അവസാനത്തെ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു മുംബൈ.
ദല്‍ഹി ക്യാപ്പിറ്റല്‍സിനെയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയുമാണ് മുംബൈ പരാജയപ്പെടുത്തിയത്. ഈ മിന്നും പ്രകടനം വരും മത്സരങ്ങളിലും പ്രവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Rohit Sharma video viral on Social Media