മുംബൈ: ഐ.സി.സി ടി.20 ലോകകപ്പില് നിന്നും പുറത്തായതോടെ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലേക്കാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 3 ടി-20 മത്സരങ്ങളും 2 ടെസ്റ്റും അടങ്ങുന്നതാണ് പരമ്പര.
ഇപ്പോള്‍, പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കില്ലെന്നാണ് പുതിയ വാര്‍ത്തകള്‍. വിരാടിന് പകരം രോഹിത് ശര്‍മയായവും ഇന്ത്യയെ നയിക്കുക. അജിന്‍ക്യ രഹാനെയാവും മത്സരത്തില്‍ ടീമിന്റെ ഉപനായകന്‍.
ടി-20 ക്യാപ്റ്റന്‍ സ്ഥാനവും കോഹ്‌ലി ഉപേക്ഷിച്ചതോടെ നായക സ്ഥാനത്തേക്ക് ഏറ്റവും ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് രോഹിത് ശര്‍മയുടേത്. എന്നാല്‍ ബി.സി.സി.ഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നാണ് കോഹ്‌ലി പറയുന്നത്. ടി-20 മത്സരത്തിലും താരം കളിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജയ്പൂര്‍, റാഞ്ചി, കൊല്‍ക്കൊത്ത എന്നിവിടങ്ങളിലായാണ് ടി-20 മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. മുംബൈയിലും കാണ്‍പൂരിലുമായാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുന്നത്.
ജസ്പ്രീത് ബുംറ മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്‍ക്ക് ടി-20യില്‍ വിശ്രമം നല്‍കുമെന്നും, പകരം വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷല്‍ പട്ടേലും ടീമിലേക്കെത്തുമെന്നുമാണ് സൂചന. ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ടീമിലേക്കുള്ള വഴി തുറക്കുന്നത്.
ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്തിനെയാവും സെലക്ടര്‍മാര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത. റിസര്‍വ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സാഹയേയും ആന്ധ്രാ പ്രദേശില്‍ നിന്നുമുള്ള യുവതാരം കെ.എസ്. ഭരതിനേയും പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.