Advertisement
Ind vs SL
ധോണിയെ ഇറക്കാന്‍ കോച്ചിന് രോഹിതിന്റെ 'സിഗ്നല്‍' ;വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2017 Dec 23, 06:32 am
Saturday, 23rd December 2017, 12:02 pm

ഇന്‍ഡോര്‍: ശ്രീലങ്കക്കെതിരായ ട്വന്റി20 യില്‍ രോഹിത് ശര്‍മ്മയുടെ വെടിക്കെട്ടിനും കുല്‍ദീപിന്റേയും ചാഹലിന്റേയും സ്പിന്നിനും മുന്നില്‍ ശ്രീലങ്ക തലയും കുത്തി വീണെങ്കിലും മാച്ചിലെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തിസാര പെരേരയുടെ ഓവറില്‍ തുടരെ നാലു സിക്‌സര്‍ പറത്തിയുള്ള വെടിക്കെട്ട് ബാറ്റിങ്ങിനു ശേഷം ഔട്ടായി പവലിയനിലേക്ക് മടങ്ങുന്ന രോഹിത് ശര്‍മ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയോട് കാണിക്കുന്ന ആക്ഷനാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.

രോഹിത് പുറത്തായപ്പോള്‍ അടുത്തതായി ധോണിയെ ഇറക്കാന്‍ രവിശാസ്ത്രിയോട് ആവശ്യപ്പെടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശേഷം ധോണി ക്രീസിലെത്തിയപ്പോള്‍ മാത്രമാണ് ആരാധകര്‍ക്ക് രോഹിത്തിന്റെ ആക്ഷന് പിന്നിലുള്ള ടെക്നിക്ക് പിടികിട്ടിയത്.

മൂന്നാമനായി ശ്രേയസ് അയ്യരോ, ഹാര്‍ദിക് പട്ടേലോ ഇറങ്ങുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ ധോണിക്ക് സ്ഥാനക്കയറ്റം നല്‍കിയ രോഹിത് രണ്ടാം മത്സരത്തിലും അതാവര്‍ത്തിക്കുകയായിരുന്നു.

ക്രീസിലെത്തിയ ധോണി രാഹുലുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ രോഹിത് ശര്‍മ്മയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. 21 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്സുമായി 28 റണ്‍സെടുത്താണ് ധോണി മടങ്ങിയത്. ട്വന്റി-20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്‍ഡോറില്‍ പിറന്നത്.