ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കാന്‍ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടി-20 ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന സവിശേഷതയും ഈ പരമ്പരയ്ക്കുണ്ട്.
ആവേശകരമായ പരമ്പര തുടങ്ങുന്നതിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങള്‍ വിജയിക്കാന്‍ സാധിച്ചാല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന എം.എസ് ധോണിയുടെ നേട്ടത്തിനൊപ്പമെത്താന്‍ രോഹിത്തിന് സാധിക്കും.
നിലവില്‍ 51 മത്സരങ്ങളില്‍ നിന്നും 39 വിജയങ്ങളാണ് രോഹിത് ഇന്ത്യന്‍ നായക വേഷത്തില്‍ സ്വന്തമാക്കിയത്. അതേസമയം 72 ടി-20 മത്സരങ്ങളില്‍ നിന്നും 42 വിജയവുമായി ധോണിയാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ചത്. അഫ്ഗാനെതിരെ മൂന്നു വിജയങ്ങള്‍ കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ ധോണിയുടെ റെക്കോഡ് നേട്ടത്തില്‍ എത്താന്‍ രോഹിത്തിന് സാധിക്കും.
ടി-20യില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ താരങ്ങള്‍
ടി-20 ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മയ്ക്കാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം ഉള്ളത്. 76.74 ശതമാനത്തോടെ രോഹിത്താണ് മറ്റാരെക്കാളും മുന്നിട്ടുനില്‍ക്കുന്നത്.
2007ല്‍ ഇന്ത്യന്‍ ടി-20 ടീമില്‍ അരങ്ങേറിയ രോഹിത്താണ് ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം. 148 മത്സരങ്ങളില്‍ നിന്നും 3853 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. ഇതില്‍ നാല് സെഞ്ച്വറികളും 29 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടും.
ടി-20 ക്രിക്കറ്റ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നാംസ്ഥാനത്തുള്ളത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ്. 115 മത്സരങ്ങളില്‍ നിന്നും 4008 റണ്‍സാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്. രണ്ടു സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
ആദ്യ ടി-20 ജനുവരി 11ന് മൊഹാലിയില്‍ ആണ് നടക്കുക. രണ്ടാം ടി-20 ജനുവരി 14ന് ഇന്‍ഡോറിലും മൂന്നാം ടി-20 ജനുവരി 17ന് ബെഗളൂരുവിലും നടക്കും.
Content Highlight: Rohit Sharma need three wins in T-20 will reach M.S Dhoni winning record.