ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ മികച്ച നിലയിലാണ് ടീം ഇന്ത്യ. 55 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 146 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത്.
അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അരങ്ങേറ്റക്കാരനായ യശ്വസ്വി ജെയ്‌സ്വാളുമാണ് ക്രീസിലുള്ളത്. രോഹിത് 68 റണ്‍സും ജെയ്‌സ്വാള്‍ 62 റണ്‍സുമാണ് നേടിയിരിക്കുന്നത്. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ എക്കാലത്തെയും വലിയ റെക്കോഡിനരികെ നടന്നുനീങ്ങുകയാണ് രോഹിത് ശര്‍മ.
ഓപ്പണറായി ഇറങ്ങി 50 റണ്‍സിന് മുകളില്‍ ഏറ്റവും കൂടുതല്‍ തവണ സ്‌കോര്‍ നേടിയ താരമെന്ന റെക്കോഡിനരികെയാണ് രോഹിത് നടന്നു നീങ്ങുന്നത്. നിലവില്‍ രണ്ടാമതാണ് രോഹിത്തിന്റെ സ്ഥാനം. ഒന്നാം സ്ഥാനത്ത് എക്കാലത്തെയും മികച്ച ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണുള്ളത്. സച്ചിന്‍ ഓപ്പണറായി ഇറങ്ങി 120 തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയതപ്പോള്‍ രോഹിത് 102 തവണയാണ് ഇതുവരെ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് വിരേന്ദര്‍ സെവാഗാണ്.