Sports News
ഒരു സംശയവും വേണ്ട, ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ താരം അദ്ദേഹമാണ്: റോഡ്രി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 23, 08:20 am
Saturday, 23rd November 2024, 1:50 pm

2024 സീസണില്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തത് സ്പാനിഷ് ഫുട്‌ബോളര്‍ റോഡ്രിയെ ആയിരുന്നു. ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മറികടന്നുകൊണ്ടായിരുന്നു റോഡ്രി ഇക്കുറി ബാലണ്‍ ഡി ഓര്‍ ലിസ്റ്റില്‍ ഇടം നേടിയത്. ഇപ്പോള്‍ റോഡ്രി ഫുട്‌ബോള്‍ ലോകത്തെ മികച്ച താരങ്ങളിലൊരാളായ ലയണല്‍ മെസിയെക്കുറിച്ച് സംസാരിക്കുകയാണ്.

റോഡ്രി ലയണല്‍ മെസിയെക്കുറിച്ച് പറഞ്ഞത്

‘ഒരു സംശയവും വേണ്ട, ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണല്‍ മെസിയാണ്. ഒരുപാട് ടാലന്റ് ഇല്ലാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിയോട് കിടപിടിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ അവര്‍ക്കെതിരെ കളിച്ച താരങ്ങള്‍ക്ക് വ്യത്യാസം കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി ബോക്‌സിനകത്താണ് അപകടകാരി, എന്നാല്‍ മെസി അങ്ങനെയല്ല.

കളത്തിന്റെ ഏതു ഭാഗത്തും മെസി അപകടകാരിയാണ്. മെസിക്ക് ബോള്‍ ലഭിച്ചു കഴിഞ്ഞാല്‍, നമ്മള്‍ അപകടത്തിലാണ് എന്നത് നമ്മള്‍ തന്നെ ചിന്തിക്കും. ഞാന്‍ അദ്ദേഹത്തിനെതിരെ ആദ്യമായി കളിച്ച സമയത്ത് ഞാന്‍ ബോള്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം എന്നെ വട്ടം കറക്കി. എന്നെ സംബന്ധിച്ചിടത്തോളം ഒരല്പം മോശം ഫീലിങ് ആയിരുന്നു അത്,’ റോഡ്രി പറഞ്ഞു.

നിലവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറിലെ 911ാം ഗോള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഗോള്‍ അടിസ്ഥാനത്തില്‍ മെസിക്ക് 850 ഗോളുകള്‍ മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ബാലണ്‍ ഡി ഓറും ലോകകപ്പും ഉള്‍പ്പെടെയുള്ള മിന്നും നേട്ടങ്ങള്‍ പരിശോദിച്ചാല്‍ മെസി തന്നെയാണ് മുന്നില്‍.

 

Content Highlight: Rodri Talking About Lionel Messi