ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ അവനാണ്, മറ്റാരേക്കാളും അവന് കഴിവുണ്ട്: റോബിന്‍ ഉത്തപ്പ
Sports News
ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ അവനാണ്, മറ്റാരേക്കാളും അവന് കഴിവുണ്ട്: റോബിന്‍ ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th May 2024, 11:20 am

മെയ് 26ന് നടന്ന ഐ.പി.എല്‍ ഫൈനലില്‍ വിജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ഐ.പി.എല്ലില്‍ 10 വര്‍ഷമെടുത്താണ് കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം ഐ.പി.എല്‍ ട്രോഫി സ്വന്തമാക്കിയത്. 2012ലും 2014ലും ലീഗ് ജേതാക്കളായ ടീമിന് പലതവണ പ്ലേ ഓഫിലെത്തിയിട്ടും കപ്പുയര്‍ത്താനായില്ല. എന്നാല്‍ മെന്റര്‍ ഗൗതം ഗംഭീറിന്റെ വരവും ശ്രേയസ് അയ്യരുടെ മികച്ച ക്യാപ്റ്റന്‍സിയും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഇതോടെ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകാന്‍ ശ്രേയസ് അയ്യര്‍ക്ക് കഴിവ് ഉണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. കൊല്‍ക്കത്തക്ക് കിരീടം നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് അയ്യര്‍ വഹിച്ചതെന്നും ഉത്തപ്പ പറഞ്ഞു.

‘ഞാന്‍ അത് ഇവിടെ പറയാന്‍ പോകുന്നു. അവന്‍ ഭാവിയിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകാന്‍ പോകുകയാണ്. അദ്ദേഹം അതിന് അടുത്തെത്തി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരുപക്ഷേ ശുഭ്മാന്‍ ഗില്ലിനെക്കാള്‍ മുന്നിലായിരിക്കും അവന്‍. ഒരു ടീമിനെ കൈകാര്യം ചെയ്യാനുള്ള സ്വഭാവവും അതിനുള്ള കഴിവും ശ്രേയസിനുണ്ട്. ഈ സീസണില്‍ അവന്‍ ഒരുപാട് പഠിച്ചു,’ ഉത്തപ്പ പറഞ്ഞു.

 

Content Highlight: Roboi Uthappa Talking About Shreyas Iyer