Entertainment
അഭിനയ സരസ്വതി എന്നായിരുന്നു എന്നെ എല്ലാവരും വിളിച്ചിരുന്നത്; ശോകപുത്രി എന്ന് ആ നടിയെയും: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 19, 06:40 am
Wednesday, 19th February 2025, 12:10 pm

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. 1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്.

നിത്യ ഹരിത നായിക എന്ന് എല്ലാവരും പണ്ട് പറയുമായിരുന്നു. അഭിനയ സരസ്വതി എന്ന പേരും കിട്ടി –  ഷീല

സിനിമയില്‍ ആദ്യ കാലങ്ങളില്‍ തന്നെ നിത്യ ഹരിത നായിക എന്ന് പലരും വിളിച്ചിരുന്നുവെന്നും അഭിനയ സരസ്വതിയെന്നും പേരുണ്ടായിരുന്നുവെന്ന് ഷീല പറയുന്നു. നടി ശാരദയെ ശോകപുത്രിയെന്നും വിളിക്കുമായിരുന്നുവെന്നും ഇപ്പോള്‍ അതെല്ലാം മാറി വെറും ഷീല ആയെന്നും ഷീല പറഞ്ഞു.

ആദ്യ കാലങ്ങളില്‍ തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിക്കുമായിരുന്നുവെന്നും ഷൂട്ട് കൂടുതല്‍ ചെന്നൈയില്‍ ആയിരുന്നുവെന്നും ജയഭാരതി, ശാരദ, ടി.ആര്‍. ഓമന, തുടങ്ങിയ നടിമാരെല്ലാം അവിടെയായിരുന്നു താമസമെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

‘നിത്യ ഹരിത നായിക എന്ന് എല്ലാവരും പണ്ട് പറയുമായിരുന്നു. അഭിനയ സരസ്വതി എന്ന പേരും കിട്ടി. ശാരദയ്ക്ക് ശോകപുത്രിയെന്നും. അങ്ങനെ, ഓരോരുത്തരെയും ഓരോ പേര് വിളിച്ചിരുന്നു. കാലം പോയപ്പോള്‍, അതെല്ലാം മാറി. ഇപ്പോള്‍ വെറും ഷീലയാണ്.

അന്നത്തെ കാലത്ത് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി എല്ലാ ഭാഷയിലും അഭിനയിക്കുമായിരുന്നു.

ഷൂട്ടിങ്ങാവട്ടെ, കൂടുതലും ചെന്നൈയിലായിരുന്നു. അതിനാല്‍, എല്ലാ ആര്‍ട്ടിസ്റ്റുകളും അവിടെയായിരുന്നു താമസം. ജയഭാരതി, ശാരദ, ടി.ആര്‍. ഓമന, അങ്ങനെ, എല്ലാവരും.

എന്നാല്‍, നസീറും സത്യനുമെല്ലാം ഷൂട്ടിനുവരുമ്പോള്‍, ചെന്നെയില്‍ ഹോട്ടല്‍ മുറികളിലായിരുന്നു താമസിച്ചിരുന്നത്. എനിക്ക് കേരളത്തില്‍ വന്ന് താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വേരുകളൊക്കെ തമിഴ് നാട്ടില്‍ ഉറച്ചുപോയി. പിഴുതെടുത്തുകൊണ്ടുവരാന്‍ കഴിയില്ല,’ ഷീല പറയുന്നു.

Content highlight: Sheela talks about Sarada