ഡൂള്‍ന്യൂസ് ഡെസ്‌ക്4 min
[] വിശാഖപട്ടണം: കന്യാകുമാരിയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ജയന്തി ജനത എക്‌സ്പ്രസില്‍ മലയാളികള്‍ അടക്കം നിരവധി പേര്‍ കൊള്ളയടിക്കപ്പെട്ടു. ആന്ധ്ര- തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഏഴ് മൊബൈല്‍ ഫോണുകളും ലാപ്‌ടോപുകളും പണവും അടക്കം നിരവധി സാധനങ്ങള്‍ കാള്ളയടിക്കപ്പെട്ടു. തമിഴ്‌നാട്ടിലെ കാട്പാഡി സ്‌റ്റേഷനില്‍ ഞായറാഴ്ച രാത്രി 12 മണിയോടെ ട്രെയിനെത്തിയപ്പോള്‍ കയറിയ ഒരു കൂട്ടമാളുകളാണ് മോഷണം നടത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.
എ.സി കോച്ച്, എസ് 1, എസ് 2, എസ് 3, എസ് 4 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ട്രെയിന്‍ ഗുണ്ടൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ സ്‌റ്റേഷന്‍മാസ്റ്റര്‍ക്ക് പരാതി നല്‍കി.