ഡൂള്‍ന്യൂസ് ഡെസ്‌ക്5 min
റിയാദ്: റിയാദില്‍ നിന്ന് ദമാമിലേക്കും തിരിച്ചും ഉള്ള ട്രെയ്ന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ദിവസം 15 സര്‍വീസുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്. സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്റേതാണ് നടപടി.
ജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്നാണ് സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തിയത്. ഇത് വളരെ നല്ലൊരു തീരുമാനമാണെന്ന് പറഞ്ഞ അബ്ദുള്ള അഹമ്മദ് റെയില്‍വേയുടെ കാര്യക്ഷമതയെ പ്രശംസിക്കുകയും ചെയ്തു.
ഈ നടപടി സ്ഥിരം യാത്രക്കാര്‍ക്ക് വളരെ സൗകര്യപ്രദമായ കാര്യമാണെന്നും സമയത്തിനനുസരിച്ച് അവര്‍ക്ക് മറ്റ് കാര്യങ്ങള്‍ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്ക് അനുയോജ്യമായ സമയം യാത്രയ്ക്കായി തെരഞ്ഞെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.