World News
അര്‍ജന്റീനയില്‍ അതിശൈത്യം; തെരുവില്‍ കിടന്നുറങ്ങുന്നവര്‍ക്ക് സ്റ്റേഡിയം തുറന്നു കൊടുത്ത് റിവര്‍പ്ലേറ്റ് ക്ലബ്ബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 04, 12:17 pm
Thursday, 4th July 2019, 5:47 pm

ബ്യൂണസ് അയേഴ്‌സ്: കൊടും ശൈത്യം തുടരുന്ന അര്‍ജന്റീനയില് വീടില്ലാതെ തെരുവില്‍ കിടന്നുറങ്ങുന്നവര്‍ക്ക് കിടക്കാന്‍ സ്റ്റേഡിയം തുറന്നു കൊടുത്ത് രാജ്യത്തെ പ്രമുഖ ക്ലബ്ബായ റിവര്‍പ്ലേറ്റ്. താമസ സൗകര്യത്തിന് പുറമെ ഭക്ഷണവും വസ്ത്രവും തങ്ങളുടെ മോണിമെന്റാല്‍ സ്റ്റേഡിയത്തില് ക്ലബ്ബ് ഒരുക്കുന്നുണ്ട്.

സന്നദ്ധ സംഘടനയായ റെഡ് സോളിഡാരിയയാണ് ഇത്തരമൊരു കാര്യത്തിന് മുന്‍കൈയെടുത്തത്. കഴിഞ്ഞ ഏഴു വര്‍ഷമായി ബ്യൂണസ് അയേഴ്‌സിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ ഉറങ്ങുന്നവര്‍ക്ക് വേണ്ടി ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.

 

ശൈത്യത്തില്‍ ഇതുവരെ അഞ്ച് പേരാണ് രാജ്യത്ത് മരണപ്പെട്ടത്. വരും ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണം അര്‍ജന്റീനയിലെ തെരുവില്‍ കിടന്നുറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു.