മുന്നിലും പന്ത് പിന്നിലും പന്ത്! നിങ്ങൾക്ക് പുറത്ത് കടക്കാൻ അനുവാദമില്ല; നായകന്റെ അഴിഞ്ഞാട്ടം, വീഡിയോ
Cricket
മുന്നിലും പന്ത് പിന്നിലും പന്ത്! നിങ്ങൾക്ക് പുറത്ത് കടക്കാൻ അനുവാദമില്ല; നായകന്റെ അഴിഞ്ഞാട്ടം, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th April 2024, 9:28 pm

2024 ഐ.പി.എല്ലിലെ 32ാംമത്സരമായ ഗുജറാത്ത് ടൈറ്റന്‍സ്- ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 17.3 ഓവറില്‍ 89 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റിന് പിന്നില്‍ നായകന്‍ റിഷഭ് പന്ത് മിന്നും പ്രകടനമാണ് നടത്തിയത്. രണ്ട് തകര്‍പ്പന്‍ ക്യാച്ചും രണ്ട് മിന്നല്‍ സ്റ്റംപിങ്ങും നടത്തി കൊണ്ടാണ് പന്ത് കരുത്തുകാട്ടിയത്.

ഗുജറാത്തിന്റെ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍താരം ഡേവിഡ് മില്ലറിന്റെ ക്യാച്ച് ആണ് പന്ത് അവിശ്വസനീയമായി കൈകളിലാക്കിയത്. ഇശാന്ത് ശര്‍മ നിറഞ്ഞ മത്സരത്തിലെ നാലാം ഓവറിലെ അവസാന പന്തില്‍ ആയിരുന്നു പന്തിന്റെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. ഒറ്റക്കൈ കൊണ്ട് പറന്നുകൊണ്ട് പന്ത് കൈപ്പിടിയിലാക്കുകയായിരുന്നു ക്യാപ്പിറ്റല്‍സ് നായകന്‍.

എട്ടാം ഓവാറിലെ മൂന്നാം പന്തില്‍ അഭിനവ് മനോഹറിനെ ഒരു മിന്നും സ്റ്റംപിങിലൂടെയും പന്ത് മടക്കി അയച്ചു. ഇമ്പാക്ട് പ്ലെയറായി കളത്തില്‍ ഇറങ്ങിയ ഷാരുഖ് ഖാനെയും പന്ത് സ്റ്റംപിങിലൂടെ വീഴ്ത്തുകയായിരുന്നു. മുകേഷ് കുമാറിന്റെ പന്തില്‍ അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്റെ ക്യാച്ച് നേടിയും പന്ത് നിര്‍ണായകമായി.

ക്യാപ്പിറ്റല്‍സ് ബൗളിങ്ങില്‍ മുകേഷ് കുമാര്‍ മൂന്നു വിക്കറ്റുകളും ഇശാന്ത് ശര്‍മ ട്രിസ്റ്റണ്‍ സ്റ്റപ്സ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും ഖലീല്‍ അഹമ്മദ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.

24 പന്തില്‍ 31 റണ്‍സ് നേടിയ റാഷിദ് ഖാന്‍ ആണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. രണ്ടു ഫോറുകളും ഒരു സിക്സും ആണ് കാന്താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Rishabh Pant great performance against Gujarath Titans