സച്ചിനും വിരാടുമൊന്നുമല്ല, ലോകത്തെ മികച്ച ക്രിക്കറ്റ് താരം അദ്ദേഹമാണ്; തുറന്ന് പറഞ്ഞ് റിക്കി പോണ്ടിങ്
Sports News
സച്ചിനും വിരാടുമൊന്നുമല്ല, ലോകത്തെ മികച്ച ക്രിക്കറ്റ് താരം അദ്ദേഹമാണ്; തുറന്ന് പറഞ്ഞ് റിക്കി പോണ്ടിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th October 2024, 2:54 pm

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരമാണ് റിക്കി പോണ്ടിങ്. ഇപ്പോള്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരം ആരാണെന്ന് പറയുകയാണ് പോണ്ടിങ്. പോണ്ടിങ്ങിന്റെ സമാന കാലഘട്ടത്തില്‍ തന്നെ ഐതിഹാസികമായ ഒരു ക്രിക്കറ്റ് കരിയര്‍ ഉണ്ടാക്കാന്‍ സാധിച്ച താരമായ സൗത്ത് ആഫ്രിക്കന്‍ ലെജന്‍ഡ് ജാക്വസ് കാലിസിന്റെ പേരാണ് പോണ്ടിങ് തെരഞ്ഞെടുത്തത്.

‘മികച്ച ഓള്‍റൗണ്ട് പ്രകടനം കാരണം ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുള്ള താരം ജാക്വസ് കാലിസാണ്. ഞാന്‍ സംസാരിക്കുന്നത് കഴിവുള്ള ഒരു ക്രിക്കറ്റ് കളിക്കാരനെക്കുറിച്ചാണ്, മാത്രമല്ല കഴിവുള്ള ഒരു ബാറ്ററെക്കുറിച്ചല്ല, ‘പോണ്ടി സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

‘ജാക്ക് കാലിസ് 45 ടെസ്റ്റ് സെഞ്ച്വറികളും 300 വിക്കറ്റുകളും നേടി, ഒരുപക്ഷെ അതിലും കൂടുതല്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍ കൂടിയാണ് അദ്ദേഹം. ശരിക്കുമൊരു അണ്ടര്‍റേറ്റഡ് ക്രിക്കറ്റര്‍. എന്നാല്‍ അദ്ദേഹത്തിന് മികവ് ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ പലരും അദ്ദേഹത്തിന്റെ റെക്കോഡുകളെക്കുറിച്ച് സംസാരിക്കാറില്ല, എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടില്ല,’

അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലെ 166 മത്സരങ്ങളിലെ 280 ഇന്നിങസില്‍ നിന്ന് കാലിസ് 13289 റണ്‍സാണ് കാലിസ് നേടിയത്. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ 272 ഇന്നിങ്‌സില്‍ നിന്ന് 292 വിക്കറ്റും മുന്‍ താരം നേടിയിട്ടുണ്ട്. ഏകദിനത്തിലെ 328 മത്സരത്തിലെ 314 ഇന്നിങ്‌സില്‍ നിന്ന് 11579 റണ്‍സാണ് കാലിസിന്റെ പേരിലുള്ളത്. മാത്രമല്ല 273വിക്കറ്റും ഫോര്‍മാറ്റില്‍ താരത്തിന് ഉണ്ട്.

ടി-20യില്‍ 25 മത്സരത്തിലെ 23 ഇന്നിങ്‌സില്‍ നിന്ന് 666 റണ്‍സും 12 വിക്കറ്റും നേടിയ കാലിസ് ഐ.പി.എല്ലില്‍ സജീവമായിരുന്നു. 98 ഐ.പി.എല്‍ മത്സരത്തിലെ 96 ഇന്നിങ്‌സില്‍ നിന്ന് 2427 റണ്‍സും 65 വിക്കറ്റും കാലിസ് സ്വന്തമാക്കിയിട്ടുണ്ട്.

കാലിസ് ഇത്വരെ 25534 അന്താരാഷ്ട്ര റണ്‍സും എല്ലാ ഫോര്‍മാറ്റുകളിലുമായി 500 അന്താരാഷ്ട്ര വിക്കറ്റുകളും നേടി. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് റണ്‍ സ്‌കോറര്‍മാരില്‍ മൂന്നാമതായും ഏകദിന ഇന്റര്‍നാഷണലുകളില്‍ എട്ടാമനുമായിട്ടാണ് കാലിസ് വിരമിച്ചത്.

 

Content Highlight: Rickey Ponting Talking About Jacques Kallis